ഹൈദരാബാദ് പാദത്തിന് മുന്നോടിയായി ടീം പ്രതിനിധികൾ ട്രോഫിക്കൊപ്പം പോസ് ചെയ്യുന്നു
ഹൈദരാബാദ്: ബംഗളൂരു പാദമത്സരങ്ങള്ക്ക് ശേഷം പ്രൈം വോളിബാള്‍ ലീഗിന്റെ ഹൈദരാബാദ് പാദ മത്സരങ്ങള്‍ ബുധനാഴ്ച തുടങ്ങും. ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴുമണിക്ക് ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ നേരിടും. ബംഗളൂരുവില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച ഹൈദരാബാദിന് ഒരു മത്സരം മാത്രമാണ് ജയിക്കാനായത്. കൊച്ചിയാവട്ടെ കളിച്ച രണ്ട് മത്സരങ്ങളും തോറ്റു.
കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയന്റുമായി നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സാണ് പോയന്റ് പട്ടികയില്‍ മുന്നില്‍. രണ്ട് മത്സരങ്ങളില്‍ നാലു പോയന്റുള്ള കാലിക്കറ്റ് ഹീറോസാണ് രണ്ടാമത്. മുംബൈ, ബംഗളൂരു ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.