കൊച്ചി: പ്രൈം വോളിബാൾ ലീഗിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ തീപാറുന്ന പ്രകടനത്തിൽ പൊലിഞ്ഞത് മുംബൈ മിറ്റിയോര്‍സിന്റെ സെമിഫൈനൽ സ്വപ്നം. 4-1നായിരുന്നു ആതിഥേയ ജയം. സ്കോര്‍: 15-14, 15-11, 15-12, 12-15, 15-10. മുംബൈയുടെ പരാജയം ബംഗളൂരു ടോർപിഡോസിനെ സെമിയിലെത്തിച്ചു. അഹ്മദാബാദ് ഡിഫന്‍ഡേഴ്സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്, കാലിക്കറ്റ് ഹീറോസ് ടീമുകൾ ഇതിനകം അവസാന നാലിലെത്തിയിട്ടുണ്ട്.
സെമി ഉറപ്പാക്കാൻ അഞ്ചു സെറ്റ് ജയം എന്ന വിദൂര ലക്ഷ്യവുമായി ഇറങ്ങിയ മുംബൈയുടെ സ്വപ്നം ആദ്യത്തേതിൽ തന്നെ കൊച്ചി തകർത്തു. ഇടിവെട്ട് സ്മാഷുകളുമായി ബ്ലോക്കർ ബി.എസ്. അഭിനവും അറ്റാക്കർ എറിൻ വർഗീസും കളംനിറഞ്ഞപ്പോൾ ആദ്യസെറ്റിൽ സ്പൈക്കേഴ്സ് മുന്നിൽ. എന്നാൽ, എം. ഷമീമുദ്ദീനും അമിതും ചേർന്ന് മുംബൈയുടെ നില മെച്ചപ്പെടുത്തി. 14-14ല്‍ നില്‍ക്കെയാണ് മുംബൈയിൽനിന്ന് ആദ്യ സെറ്റ് വഴുതിയത്.
ആദ്യ സെറ്റ് സ്വന്തമാക്കിയ സ്പിരിറ്റിൽ കളിക്കിറങ്ങിയ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ വെടിച്ചില്ലുകൾ പോലുള്ള സ്മാഷുകൾക്കു മുന്നിൽ മുംബൈക്ക് രണ്ടാം സെറ്റിലും പിടിച്ചുനിൽക്കാനായില്ല. ആവേശത്തിൽ മൂന്നാം സെറ്റ് പിടിക്കാനിറങ്ങിയ കൊച്ചിക്ക് തുടക്കംമുതലേ പിഴച്ചു. മുംബൈ നാലാം സെറ്റ് നേടി. അടിക്ക് തിരിച്ചടിയായിരുന്നു പിന്നീട്. സർവിസുകൾ പാളിയതും ലക്ഷ്യംതെറ്റിയുള്ള സ്മാഷും മുംബൈക്ക് ക്ഷീണമായതോടെ കൊച്ചി കുതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.