‘ആ കണ്ണുകളിൽ നിന്നൊഴുകുന്നത് ചോര; അധികാര വ്യവസ്ഥയൊന്നാകെ നഗ്‌നമാക്കപ്പെട്ടിരിക്കുന്നു’; വിനേഷിന്‍റെ വിജയത്തിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാ​ജ്യ​ത്തെ ഗു​സ്തി മേ​ലാ​ള​ന്മാ​രു​ടെ കൊ​ള്ള​രു​താ​യ്മ​ക​ൾ​ക്കെ​തി​രെ മ​ല്ല​യു​ദ്ധം ന​ട​ത്തി​യ വി​നേ​ഷ് ഫോ​ഗ​ട്ട് ഒളിമ്പിക്സിൽ നേടിയ ഉജ്വലവിജയത്തിൽ പ്രതികരിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോരക്കണ്ണീരൊഴുക്കിയ ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നിൽ ഇന്ന് അധികാരവ്യവസ്ഥയാകെ നഗ്‌നമാക്കപ്പെട്ടിരിക്കുന്നുവെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

വിനേഷിനൊപ്പം ഈ നാടു മുഴുവൻ ഇന്ന് വികാരാധീനരാണ്. പാരിസിൽ വിനേഷ് നേടിയ വിജയത്തിന്‍റെ പ്രതിധ്വനികൾ ഡൽഹിയിലും മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

'ഒറ്റ ദിവസം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ഗുസ്തി താരങ്ങളെ തോൽപിച്ച വിനേഷ് ഫോഗട്ടിനൊപ്പം ഇന്ന് ഈ രാജ്യം ഒന്നടങ്കം വികാരഭരിതരാണ്. വിനേഷ് ഫോഗട്ടിന്‍റെയും സഹതാരങ്ങളുടെയും പോരാട്ടങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ ഉദ്ദേശ്യശുദ്ധിയെയും കഴിവിനെയും സംശയത്തോടെ വീക്ഷിക്കുകയും ചെയ്തവർക്കെല്ലാം ഇതാ ഉത്തരം ലഭിച്ചിരിക്കുന്നു.


ഇന്ത്യയുടെ ഈ ധീരപുത്രിക്കു മുന്നിൽ അധികാര വ്യവസ്ഥയൊന്നാകെ നഗ്‌നമാക്കപ്പെട്ടിരിക്കുന്നു. അവളുടെ കണ്ണുകളിൽ നിന്നൊഴുകുന്നത് ചോരയാണ്. ഇതാണ് യഥാർഥ ജേതാവിന്റെ അടയാളം. അവരുടെ മറുപടികൾ എക്കാലവും ഗോദയിലായിരിക്കും. വിനേഷ് ഫോഗട്ടിന് എല്ലാവിധ ആശംസകളും. പാരിസിൽ താങ്കൾ നേടിയ വിജയത്തിന്റെ പ്രതിധ്വനികൾ ഡൽഹിയിലും മുഴങ്ങിക്കൊണ്ടിരിക്കുന്നു.' – രാഹുൽ ട്വീറ്റിൽ കുറിച്ചു.

പാരിസ് ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോ വിഭാഗം ഗുസ്തിയിലാണ് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് മിന്നും പ്രകടനം കാഴ്ചവച്ചത്. സെമി ഫൈനലിൽ ക്യൂ​ബ​യു​ടെ യു​സ്നെ​യ്‍ലി​സ് ഗു​സ്മ​ൻ ലോ​പ​സി​നെ 5-0നാണ് വിനേഷ് ​ആ​ധി​കാ​രി​ക​മാ​യി ഇ​ടി​ച്ചി​ട്ടത്.

യു​​​ക്രെ​​യ്നി​​ന്റെ ഒ​​ക്സാ​​ന ലി​​വാ​​ച്ചി​​നെ 7-5ന് ​കീ​​ഴ​​ട​​ക്കി​ സെ​​മി​​യി​​ലെ​​ത്തി​​യ​ അ​വ​ർ നാ​​ലു​​ത​​വ​​ണ ലോ​​ക ചാ​​മ്പ്യ​​നും ടോ​​ക്യോ ഒ​​ളി​​മ്പി​​ക്സ് സ്വ​​ർ​​ണ​​ജേ​​ത്രി​​യു​​മാ​​യ ജ​​പ്പാ​​ന്റെ യു​​യി സു​​സാ​​ക്കി​​യെ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ മ​​ല​​ർ​​ത്തി​​യ​​ടി​​ച്ചി​​രു​​ന്നു. 3 -2നാ​​യി​​രു​​ന്നു ജ​​യം. 

Tags:    
News Summary - Rahul Gandhi React to Vinesh Phogat Victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.