കൊച്ചി: ആവേശമായി കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ. സോൾസ് ഓഫ് കൊച്ചിൻ സംഘടിപ്പിച്ച മാരത്തണിൽ പങ്കെടുക്കാൻ വിദ്യാർഥികളും വനിതകളുമടക്കം 4000ത്തിലേറെ പേരാണ് എത്തിയത്. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ ഫ്ലാഗ് ഓഫ് ചെയ്തു. കൊച്ചി എന്നും തന്റെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണെന്നും വീണ്ടും വരാനായതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാരത്തണിൽ കേരളത്തിന്റെ ഇ.ജെ. ജോസഫും ഗൗരിയും ചാമ്പ്യൻമാരായി. 42.2 കിലോമീറ്റർ 3:00.55 സമയത്തിൽ പൂർത്തിയാക്കിയാണ് ജോസഫ് ഒന്നാമതെത്തിയത്. സി.ബി. ബെൻസൺ (3:04.18), ആർ. ഷിനു (3:12.59) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. വനിതകളിൽ 4:31.21 സമയത്തിലാണ് ഗൗരി നിശ്ചിതദൂരം പൂർത്തിയാക്കിയത്. തൃപ്തി കട്കർ (4:44.11), മേരി ജോഷി (4:51.25) എന്നിവർ യഥാക്രമം രണ്ടാമതും മൂന്നാമതുമെത്തി.
ഹാഫ് മാരത്തണിൽ കെ.എം. സജിത് (1:21.11) ചാമ്പ്യനായി. മാർട്ടിൻ റോബിൻ (1:25.58), മുഹമ്മദ് വാസിൽ (1:34.58) എന്നിവർ മറ്റ് രണ്ട് സ്ഥാനം നേടി. വനിതകളിൽ മിന്ന ലിഖിൻ 2:00.54 സമയത്തിൽ കിരീടം നേടി. എൻ.എസ്. ആശ (2:01.05), സുഷ സുരേഷ് (2:03.09) എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽ കുമാർ, ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് ചീഫ് മാർക്കറ്റിങ് ഓഫിസർ കാർത്തിക് രാമൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.