Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightആവേശമായി കൊച്ചി...

ആവേശമായി കൊച്ചി മാരത്തൺ

text_fields
bookmark_border
ആവേശമായി കൊച്ചി മാരത്തൺ
cancel

കൊ​ച്ചി: ആ​വേ​ശ​മാ​യി കൊ​ച്ചി സ്‌​പൈ​സ്‌ കോ​സ്റ്റ്​ മാ​ര​ത്ത​ൺ. സോ​ൾ​സ് ഓ​ഫ് കൊ​ച്ചി​ൻ സം​ഘ​ടി​പ്പി​ച്ച മാ​ര​ത്ത​ണി​ൽ പ​​ങ്കെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളും വ​നി​ത​ക​ളു​മ​ട​ക്കം 4000ത്തി​ലേ​റെ പേ​രാ​ണ്​ എ​ത്തി​യ​ത്. ക്രി​ക്ക​റ്റ്‌ ഇ​തി​ഹാ​സം സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ ഫ്ലാ​ഗ്​ ഓ​ഫ്‌ ചെ​യ്‌​തു. കൊ​ച്ചി​ എ​ന്നും തന്‍റെ പ്രി​യ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ലൊ​ന്നാണെന്നും വീ​ണ്ടും വ​രാ​നാ​യ​തി​ൽ വ​ലി​യ സ​​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

മാ​ര​ത്ത​ണി​ൽ കേ​ര​ള​ത്തി​ന്റെ ഇ.​ജെ. ജോ​സ​ഫും ഗൗ​രി​യും ചാ​മ്പ്യ​ൻ​മാ​രാ​യി. 42.2 കി​ലോ​മീ​റ്റ​ർ 3:00.55 സ​മ​യ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​ണ്‌ ജോ​സ​ഫ്‌ ഒ​ന്നാ​മ​തെ​ത്തി​യ​ത്‌. സി.​ബി. ബെ​ൻ​സ​ൺ (3:04.18), ആ​ർ. ഷി​നു (3:12.59) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. വ​നി​ത​ക​ളി​ൽ 4:31.21 സ​മ​യ​ത്തി​ലാ​ണ്‌ ഗൗ​രി നി​ശ്ചി​ത​ദൂ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്‌. തൃ​പ്‌​തി ക​ട്‌​ക​ർ (4:44.11), മേ​രി ജോ​ഷി (4:51.25) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടാ​മ​തും മൂ​ന്നാ​മ​തു​മെ​ത്തി.

ഹാ​ഫ്‌ മാ​ര​ത്ത​ണി​ൽ കെ.​എം. സ​ജി​ത് (1:21.11) ചാ​മ്പ്യ​നാ​യി. മാ​ർ​ട്ടി​ൻ റോ​ബി​ൻ (1:25.58), മു​ഹ​മ്മ​ദ് വാ​സി​ൽ (1:34.58) എ​ന്നി​വ​ർ മ​റ്റ്‌ ര​ണ്ട്‌ സ്ഥാ​നം നേ​ടി. വ​നി​ത​ക​ളി​ൽ മി​ന്ന ലി​ഖി​ൻ 2:00.54 സ​മ​യ​ത്തി​ൽ കി​രീ​ടം നേ​ടി. എ​ൻ.​എ​സ്. ആ​ശ (2:01.05), സു​ഷ സു​രേ​ഷ് (2:03.09) എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. ഹൈ​ബി ഈ​ഡ​ൻ എം.​പി, മേ​യ​ർ എം. ​അ​നി​ൽ കു​മാ​ർ, ഏ​ജ​സ് ഫെ​ഡ​റ​ൽ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് ചീ​ഫ് മാ​ർ​ക്ക​റ്റി​ങ്​ ഓ​ഫി​സ​ർ കാ​ർ​ത്തി​ക് രാ​മ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarmarathonkochi
News Summary - sachin tendulkar flagged off marathon in kochi
Next Story