ന്യൂയോർക്: യു.എസ് ഓപൺ ടെന്നിസിൽ യാനിക് സിന്നർ, ഡാനിൽ മെദ്വദേവ്, ഇഗ സ്വിയാറ്റക് തുടങ്ങിയവർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസ് പ്രീക്വാർട്ടറിൽ ഇറ്റാലിയൻ താരം സിന്നർ 7-6, 7-6, 6-1 സ്കോറിന് യു.എസിന്റെ ടോമി പോളിനെ തോൽപിച്ചു. പോർചുഗലിന്റെ നൂണോ ബോർജസിനെതിരെ 6-0, 6-1, 6-3ന്റെ അനായാസ ജയം നേടി റഷ്യക്കാരൻ മെദ്വദേവ്. ആസ്ട്രേലിയൻ പോരാട്ടത്തിൽ അലക്സ് ഡി മനോർ 6-0, 3-6, 6-3, 7-5ന് ജോർഡൻ തോംപ്സണെയും മടക്കി. ബുധനാഴ്ചത്തെ ക്വാർട്ടറിൽ സിന്നറും മെദ്വദേവും മുഖാമുഖം വരും. ബ്രിട്ടീഷ് താരം ജാക് ഡ്രാപറെ മനോറും ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെ ആതിഥേയ താരം ഫ്രാൻസിസ് ടിയാഫോയും നേരിടും.
അതേസമയം, വനിത സിംഗ്ൾസിൽ പോളണ്ട് സൂപ്പർ താരം സ്വിയാറ്റക് 6-4, 6-1 സ്കോറിന് റഷ്യയുടെ ല്യൂഡ്മില സാംസണോവയെ തോൽപിച്ച് അവസാന എട്ടിൽ സ്ഥാനംപിടിച്ചു. ഇന്നത്തെ ക്വാർട്ടറിൽ അമേരിക്കൻ താരം ജെസീക പെഗുലയാണ് സ്വിയാറ്റക്കിന്റെ എതിരാളി. ബെലറൂസ് പ്രതീക്ഷയായ അരീന സെബാലങ്കയും ചൈനയുടെ ക്വിൻവെൻ യെങ്ങും ഇതേ ദിവസം സെമി ഫൈനൽ തേടി ഇറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.