സൗത്ത് അമേരിക്കൻ അണ്ടർ-17 ഫുട്‌സാൽ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ അർജന്റീനൻ ടീം

അണ്ടർ-17 ഫുട്സാൽ: ബ്രസീലിനെ തകർത്ത് അർജൻറീന ചാമ്പ്യന്മാർ

ലുക്വേ(പരാഗ്വേ): പരാഗ്വേയിലെ ഒളിമ്പിക് കമ്മിറ്റി സ്റ്റേഡിയത്തിൽ ബ്രസീലിനെ 2-1 ന് തകർത്ത് അർജന്റീന സൗത്ത് അമേരിക്കൻ അണ്ടർ-17 ഫുട്‌സാൽ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി. കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയ അർജന്റീന ഒരു ഗോൾ ലീഡ് വഴങ്ങിയ ശേഷമാണ് തിരിച്ചടിച്ചത്.

ആദ്യ പകുതിയിൽ ആന്ദ്രെ ഫെർണാണ്ടസിലൂടെ ബ്രസീലാണ് ആദ്യം വല കുലുക്കിയത്. ലീഡ് നിലനിർത്താൻ മഞ്ഞപ്പട കിണഞ്ഞു ശ്രമിച്ചെങ്കിലും ഹീലിയോയെപ്പോലുള്ള മികച്ച ഗോൾകീപ്പർ ഉണ്ടായിരുന്നിട്ടും അർജന്റീനയുടെ പ്രത്യാക്രമണത്തിൽ പിടിച്ച് നിൽക്കാനായില്ല. കളിയുടെ രണ്ടാം പകുതിയിൽ ബെറ്റോണിയുടെയും കാസോയുടെയും മികവിലാണ് അർജന്റീനയുടെ ഗോളുകൾ പിറന്നത്. 

ബ്രസീലിന്റെ ഫെർണാണ്ടസും അർജന്റീനയുടെ ലൂക്കാസ് ഗ്രാൻഡയും അഞ്ച് ഗോളുകൾ വീതം നേടി ടൂർണമെന്റിലെ  ടോപ് സ്കോറർമാരായി.

Tags:    
News Summary - South American Sub 17: Argentina futsal champion after defeating Brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.