ന്യൂഡൽഹി: ലോക ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് പാസ്പോർട്ട് യു.എസ് എംബസിയിലായതിനാൽ ഇന്ത്യയുടെ മലയാളി ലോങ് ജമ്പർ എം. ശ്രീശങ്കറിന് വ്യാഴാഴ്ച സ്വീഡനിലെ സ്റ്റോക്ഹോമിൽ ആരംഭിക്കുന്ന ഡയമണ്ട് ലീഗിൽ പങ്കെടുക്കാൻ കഴിയില്ല. ഒളിമ്പിക് ചാമ്പ്യൻ ഗ്രീസിന്റെ മിൽറ്റ്യാഡിസ് ടെന്റോഗ്ലൂവിനെതിരെ മത്സരിക്കുന്നതിന് താൻ വലിയ പ്രാധാന്യമാണ് കൽപിച്ചിരിക്കുന്നത് നിർഭാഗ്യവശാൽ നടക്കാതെ പോയെന്നും ശ്രീശങ്കർ വിഡിയോ ഇൻററാക്ഷനിൽ പറഞ്ഞു. ജൂലൈ 15 മുതൽ 24 വരെ അമേരിക്കയിലെ ഒറെഗോണിലാണ് ലോക ചാമ്പ്യൻഷിപ്പ്. ഡയമണ്ട് ലീഗ് അതിലേക്ക് വലിയ മുന്നൊരുക്കമാവുമായിരുന്നുവെന്നും കൂടുതൽ സമയം കിട്ടിയതിനാൽ സ്വന്തം നിലക്ക് തയാറെടുപ്പുകൾ നടത്തുകയാണെന്നും ശ്രീശങ്കർ വ്യക്തമാക്കി.

ലോക ചാമ്പ്യൻഷിപ്പിനാണ് മുഖ്യ പരിഗണന. പിന്നെ കോമൺ വെൽത്ത് ഗെയിംസും വരുന്നു. ലോകോത്തര താരങ്ങൾക്കെതിരെ മത്സരിക്കുമ്പോഴും സ്വന്തം പ്രകടനം മെച്ചപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. സമീപകാലത്തെ പ്രകടനങ്ങൾ ഭാവിയിൽ മികച്ച അത് ലറ്റാവുമെന്ന വിശ്വാസം തരുന്നു.

നീരജ് ചോപ്രയുടെ കഠിനാധ്വാനം തന്നെയാണ് പ്രചോദനം. അദ്ദേഹത്തിന്റെ ഒളിമ്പിക് സ്വർണം ഇന്ത്യൻ അത് ലറ്റിക്സിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. അതേരൂപത്തിൽ തനിക്കും രാജ്യത്തിന്റെ അഭിമാനമുയർത്താൻ കഴിയുമെന്ന തിരിച്ചറിവിൽ നീരജിന്റെ നേട്ടമെത്തിച്ചെന്നും ശ്രീശങ്കർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Sreesankar is not participating in the Diamond League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.