ഹവാന/ലോസ്ആഞ്ജലസ്: ക്യൂബയിലും അമേരിക്കയിലും നടന്ന അത് ലറ്റിക് മീറ്റുകളിൽ ദേശീയ റെക്കോഡ് പ്രകടനങ്ങളുമായി മൂന്ന് ഇന്ത്യൻ താരങ്ങൾ. ഹവാനയിൽ പ്ര്യൂബ ഡീ കോൺഫ്രണ്ടാക്ഷൻ മത്സരത്തിൽ പ്രവീൺ ചിത്രവേൽ പുരുഷ ട്രിപ്പ്ൾ ജംപിൽ മലയാളി താരം രഞ്ജിത് മഹേശ്വരി 2016ൽ കുറിച്ച റെക്കോഡ് തകർത്തു. 17.37 മീറ്റർ ചാടി സ്വർണം നേടിയ പ്രവീൺ ലോക ചാമ്പ്യൻഷിപ് യോഗ്യത മാർക്കും (17.20) പിന്നിട്ടു. 17.30 മീറ്ററായിരുന്നു രഞ്ജിത്തിന്റെ ദൂരം.
ലോസ് ആഞ്ജലസിൽ നടന്ന സൗണ്ട് ട്രാക് ഫെസ്റ്റിവൽ പുരുഷ, വനിത 5000 മീറ്റർ മത്സരങ്ങളിൽ യഥാക്രമം അവിനാശ് സാബ് ലേയും പരുൾ ചൗധരിയും ദേശീയ റെക്കോഡിട്ടു. സ്വന്തം റെക്കോഡായ 13.25:65 മിനിറ്റ് 13.19:30 മിനിറ്റാക്കി മെച്ചപ്പെടുത്തിയ അവിനാശ് 12ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വനിതകളിൽ പരുൾ 13 വർഷം മുമ്പ് മലയാളി താരം പ്രീജ ശ്രീധരൻ സ്ഥാപിച്ച 15.15:89 മിനിറ്റ് മറികടന്ന് 15.10:35ൽ ഒമ്പതാമതായി ഓടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.