ഡെഹ്റാഡൂൺ: ഇന്ത്യൻ വനിത ഹോക്കി ടീം അംഗം വന്ദന കതാരിയക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ. മുഖ്യമന്ത്രി പുഷ്കർ സിങ് ദാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ടോക്കിയോ ഒളിമ്പിക്സിൽ വന്ദനയുടെ മികച്ച പ്രകടനം മുൻനിറുത്തിയാണ് പാരിതോഷികം നൽകുന്നത്.
ഉത്തരാഖണ്ഡിന്‍റെ പുത്രി വന്ദന കതാരിയ ഇന്ത്യൻ ടീമിനുവേണ്ടി മറക്കാനാവാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനുള്ള അംഗീകാരമായി 25 ലക്ഷം രൂപയുടെ കാഷ് അവാർഡ് നൽകാൻ തീരുമാനിച്ചിരിക്കുന്നു- ദാമി പറഞ്ഞു.
കായികരംഗത്തെ വളർന്നുവരുന്ന പ്രതിഭകളെ വളർത്തിയെടുക്കാൻ പുതിയ സ്പോർട്സ് പോളിസി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാഹോക്കിയിൽ ആദ്യമെഡൽ സ്വപ്നം കണ്ടുകൊണ്ട് വെങ്കലമെഡലിനുവേണ്ടി കളത്തിലിറങ്ങിയ ഇന്ത്യൻ വനിതകൾ 3-4നാണ് ബ്രിട്ടനോട് പൊരുതി തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.