വനിത ജിംനാസ്റ്റിനെ കോച്ച് വിഡിയോയിൽ പകർത്തൽ: അന്വേഷണത്തിന് മൂന്നംഗ സംഘം

ന്യൂഡൽഹി: ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായി വനിത ജിംനാസ്റ്റിന്റെ ഫിറ്റ്നസ് പരിശോധന കോച്ച് വിഡിയോയിൽ പകർത്തിയ സംഭവം അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ വെച്ച് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്). ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവായ അരുണ ബുഡ്ഡ റെഡ്ഡിയാണ് പരാതിക്കാരി.

കഴിഞ്ഞ മാർച്ചിൽ താരത്തിന്റെ മെഡിക്കൽ പരിശോധനയാണ് കോച്ച് രോഹിത് ജയ്സ്വാൾ സഹായിയെ വെച്ച് സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയത്. ഡോക്ടർമാർക്ക് കൈമാറാൻ താരം വിഡിയോ ആവശ്യപ്പെട്ടതോടെ വിവാദമാകുകയായിരുന്നു. വിഡിയോ ഔദ്യോഗികമായി പകർത്തിയില്ലെന്നായിരുന്നു സായ് നൽകിയ വിശദീകരണം. ഇതോടെ, വിഡിയോ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും കൈമാറണമെന്നും ആവശ്യപ്പെട്ട് താരം രംഗത്തെത്തി. 

Tags:    
News Summary - video of female gymnast: three-member team will investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.