ബജ്റംഗ് പുനിയയെ ഡിസംബർ 31 വരെ സസ്​പെൻഡ് ചെയ്ത് ലോക ഗുസ്തി ഭരണസമിതി; ഒളിമ്പിക്സ് പങ്കാളിത്തം അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി: ​ഇന്ത്യൻ ഗുസ്തി താരവും ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവുമായ ബജ്റംഗ് പുനിയയെ 2024 ഡിസംബർ 31 വരെ സസ്​പെൻഡ് ചെയ്ത് ലോക ഗുസ്തി ഭരണസമിതി (യുനൈറ്റഡ് വേൾഡ് റസ്‍ലിങ് -യു.ഡബ്ല്യു.ഡബ്ല്യു). ഉത്തേജക പരിശോധനക്ക് വിധേയനാകാൻ വിസമ്മതിച്ചതിനെ തുടർന്ന് നാഷനൽ ആന്റി ഡോപിങ് ഏജൻസി (നാഡ) താരത്തെ ഏപ്രിൽ 23ന് സസ്​പെൻഡ് ചെയ്തതിന് പിന്നാലെയാണ് നടപടി. ഇതോടെ ഈ വർഷം ജൂലൈയിൽ ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്സിൽ താരത്തിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

അതേസമയം, തന്റെ സാമ്പിൾ പരിശോധനക്ക് നൽകാൻ ഒരിക്കലും വിസമ്മതിച്ചിട്ടില്ലെന്നും സാമ്പിൾ എടുക്കാൻ കൊണ്ടുവന്ന കാലഹരണപ്പെട്ട കിറ്റുകളുടെ സാന്നിധ്യം വിശദീകരിക്കാൻ ഡോപ് കൺട്രോൾ ഓഫിസറോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് ബജ്റംഗ് പുനിയയുടെ വിശദീകരണം. ‘നാഡ’യുടെ സസ്​പെൻഷൻ പരിഗണിക്കാതെ താരത്തിന് റഷ്യയിൽ പരിശീലനത്തിന് പോകാൻ സ്​പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഏപ്രിൽ 25ന് 8,82,000 രൂപ അനുവദിച്ചിരുന്നു. 

Tags:    
News Summary - Wrestling's world governing body suspends Bajrang Punia till December 31; Olympic participation uncertain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.