അത്‌ലറ്റ് റെബേക്ക ചെപ്‌റ്റെഗി


ഒളിമ്പിക് അത്ലറ്റിനെ പെട്രോളൊഴിച്ച് കൊന്ന മുൻ പങ്കാളിയും മരിച്ചു

നൈറോബി: ഉഗാണ്ടയിൽ നിന്നുള്ള ഒളിമ്പിക് അത്‌ലറ്റ് റെബേക്ക ചെപ്‌റ്റെഗിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ മുൻ പങ്കാളി ഡിക്‌സൺ എൻഡീമ മരങ്കാച്ചും മരിച്ചു. ആക്രമണത്തിനിടെയുള്ള ഇയാൾക്കും പൊള്ളലേറ്റിരുന്നു. കെനിയയിൽ ഈ മാസം ആദ്യം നടന്ന ആക്രമണത്തിലാണ് പാരീസ് ഒളിമ്പിക്‌സിൽ മാരത്തണിൽ പങ്കെടുത്ത 33 കാരിയായ ചെപ്‌​റ്റെഗിക്ക്  75 ശതമാനത്തിലധികം പൊള്ളലേറ്റത്. ചികിൽസയിലായിരുന്ന ഇവർ നാലാം ദിനം മരിച്ചു.

2021 ഒക്‌ടോബറിനുശേഷം കെനിയയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ മികച്ച കായികതാരമാണ് പാരീസ് ഒളിമ്പിക്സിൽ 44ാം സ്ഥാനം നേടിയ ചെപ്‌റ്റെഗി. അവരുടെ മരണം കിഴക്കൻ ആഫ്രിക്കൻ രാജ്യത്തിലെ ഗാർഹിക പീഡനങ്ങളെ വാർത്തകളാക്കി ലോകത്തിന് മുന്നിലെത്തിച്ചു.

കെനിയയിലെ വനിതാ അത്‌ലറ്റുകൾ തങ്ങളുടെ സമ്മാനത്തുകയിലേക്ക് ആകർഷിക്കപ്പെടുന്ന പുരുഷന്മാരുടെ കൈകളാൽ ചൂഷണത്തിനും അക്രമത്തിനും ഇരകളാവുന്നതായി മനുഷ്യാകാശ ഗ്രൂപുകൾ പറയുന്നു. ഇത് അവരുടെ പ്രാദേശിക വരുമാനത്തേക്കാൾ വളരെ കൂടുതലാണ്.

2022ലെ സർക്കാർ കണക്കുകൾ പ്രകാരം 15നും 49 നും ഇടയിൽ പ്രായമുള്ള കെനിയൻ പെൺകുട്ടികളിലും സ്ത്രീകളിലും 34ശതമാനം പേർ ശാരീരിക പീഡനത്തിന് വിധേയരാവുന്നുവെന്നാണ്. വിവാഹിതരായ സ്ത്രീകൾക്ക് പ്രത്യേകമായ അപായസാധ്യതയുണ്ട്. 2022ലെ സർവേയിൽ 41ശതമാനം വിവാഹിതരായ സ്ത്രീകളും അക്രമം നേരിടുന്നതായി കണ്ടെത്തി.

Tags:    
News Summary - Former partner accused of killing Rebecca Cheptegei dies in hospital from burns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.