പാരിസ്: പാരാലിമ്പിക്സ് ഹൈജമ്പിൽ (ടി64) ഇന്ത്യയുടെ പ്രവീൺ കുമാറിന് ഏഷ്യൻ റെക്കോഡോടെ സ്വർണം. 2.08 മീറ്റർ ഉയരത്തിൽ ചാടിയാണ് താരം സുവർണനേട്ടത്തിലെത്തിയത്. 2021ൽ ടോക്യോ ഒളിമ്പിക്സിൽ 2.07 മീറ്റർ പിന്നിട്ട പ്രവീൺ വെള്ളി മെഡൽ ജേതാവായിരുന്നു. മാരിയപ്പൻ തങ്കവേലുവിന് ശേഷം പാരാലിമ്പിക്സ് ഹൈജമ്പിൽ സ്വർണം നേടുന്ന താരമാണ് നോയിഡ സ്വദേശിയായ പ്രവീൺ കുമാർ.
2.06 മീറ്റർ ചാടിയ യു.എസ് താരം ഡെറക് ലോസ്സിഡെന്‍റ് വെള്ളിയും 2.03 മീറ്റർ പിന്നിട്ട ഉസ്ബെകിസ്താൻ താരം തെമുർബെക് ഗിയോസോവ് വെങ്കലവും സ്വന്തമാക്കി. പാരിസ് പാരാലിമ്പിക്സിൽ ഹൈജമ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണ് പ്രവീൺ നേടിയത്. നേരത്തെ ടി63 വിഭാഗത്തിൽ ഇന്ത്യയുടെ ശരദ് കുമാർ വെള്ളിയും മാരിയപ്പൻ തങ്കവേലു വെങ്കലവും നേടിയിരുന്നു.
പാരിസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 26 ആയി ഉയർന്നു. ആറ് സ്വർണം, ഒമ്പത് വെള്ളി, 11 വെങ്കലം എന്നിങ്ങനെയാണ് ഇതുവരെയുള്ള മെഡൽനേട്ടം. പട്ടികയിൽ 14-ാമതാണ് ഇന്ത്യയുള്ളത്. 74 സ്വർണമുൾപ്പെടെ 169 മെഡലുമായി ചൈനയാണ് ഒന്നാമത്. ബ്രിട്ടൻ, യു.എസ്, നെതർലൻഡ്സ്, ഫ്രാൻസ് എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റു ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.