ന്യൂഡൽഹി: ഖേൽരത്ന, അർജുന പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്ന 12 അംഗ സംഘത്തിൽ ഒളിമ്പ്യൻ പി.ടി. ഉഷയും വീരേന്ദർ സെവാഗും അംഗങ്ങൾ. ജസ്റ്റിസ് സി.കെ. തക്കർ ആണ് കമ്മിറ്റി തലവൻ.
മുകുന്ദ് കിലേകർ (േബാക്സിങ്), സുനിൽ ദബാസ് (കബഡി), ലത മാധവി (പാരാഅത്ലറ്റ്), അനിൽ ഖന്ന (സ്പോർട്സ് അഡ്മിനിസ്ട്രേറ്റർ), ഇൻജെറ്റി ശ്രീനിവാസ് (സായ് ഡയറക്ടർ), രജ്വിർ സിങ് (കായിക മന്ത്രാലയം ജോ. സെക്രട്ടറി), മൂന്ന് കായിക മാധ്യമപ്രവർത്തകർ എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ. അവാർഡ് നിർണയ സമിതിയുടെ ആദ്യയോഗം ആഗസ്റ്റ് മൂന്നിന് ചേരും. ദ്രോണാചാര്യ, ധ്യാൻചന്ദ് പുരസ്കാര നിർണയ സമിതിയിൽ പി. ഗോപിചന്ദ്, പങ്കജ് അദ്വാനി എന്നിവരെയും ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.