ദേശീയ ഗെയിംസ് ഫുട്ബാൾ; കേരളത്തെ തോല്പിച്ച് ഡൽഹി സെമിയിൽ

ദേശീയ ഗെയിംസ് ഫുട്ബാൾ; കേരളത്തെ തോല്പിച്ച് ഡൽഹി സെമിയിൽ

ഹൽദ്വാനി: ദേശീയ ഗെയിംസ് ഫുട്ബാളിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിന്‌ ജയിച്ച് ഡൽഹി ഗ്രൂപ്പ് ബി യിൽ നിന്ന് സെമി ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി.

പത്താം മിനിറ്റിൽ ശക്തിനാഥ് വിജയ ഗോള്‍ നേടി. ആദ്യ കളിയിൽ മണിപ്പൂരിനെ പരാജയപ്പെടുത്തിയ കേരളത്തിന് തിങ്കളാഴ്ച അവസാന മത്സരത്തിൽ സർവീസസിനോട് ജയിച്ചാൽ സെമിയിൽ കടക്കാം.

ഡൽഹിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. സർവീസസിനെ തോൽപിച്ചാണ് ഇവർ തുടങ്ങിയത്. ഇന്ന് മണിപ്പൂരിനെ വീഴ്ത്തിയ സർവീസസിന് കേരളത്തെപ്പോലെ മൂന്ന് പോയന്റ് ഉണ്ട്‌. രണ്ടിലും തോറ്റ് മണിപ്പൂർ പുറത്തായി.

Tags:    
News Summary - National Games Football; Delhi defeated Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-31 04:07 GMT
access_time 2025-01-30 01:18 GMT