ന്യൂഡൽഹി: പുതിയ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ടീമുകളായി പുനെയെയും രാജ്കോട്ടിനെയും ബി.സി.സി.ഐ പ്രഖ്യാപിച്ചു. പുനെയെ 16 കോടി രൂപക്ക് സഞ്ജീവ് ഗോയങ്കയുടെ ന്യൂ റൈസിങ് കൺസോഷ്യം രാജ്കോട്ടിനെ 10 കോടി രൂപക്ക് കേശവ് ബെൻസാലിന്‍റെ ഇന്‍റക്സ് മൊബൈലുമാണ് ലേലം കൊണ്ടത്. ഐ.പി.എല്ലിൽ നിന്ന് പുറത്താക്കപ്പെട്ട ചെന്നൈ സൂപ്പർ കിങ്സിനും രാജസ്ഥാൻ റോയൽസിനും പകരമായാണ് അടുത്ത രണ്ട് സീസണിലേക്ക് പുതിയ ടീമുകളെ ബി.സി.സി.സി പ്രഖ്യാപിച്ചത്.
ചെന്നൈ, രാജസ്ഥാൻ ടീമുകളിൽ നിന്ന് അഞ്ച് വീതം പ്രധാന താരങ്ങളെ പുനെക്കും രാജ്കോട്ടിനും തെരഞ്ഞെടുക്കാം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഡിസംബർ 15ന് ഉണ്ടാകും. ന്യൂഡൽഹിയിൽ ചേർന്ന ഐ.പി.എൽ ഗവേണിങ് കൗൺസിൽ യോഗമാണ് തീരുമാനം എടുത്തത്. 21 സ്വകാര്യ കമ്പനികളാണ് പുതിയ ഐ.പി.എൽ ടീമുകൾക്കായി രംഗത്ത് ഉണ്ടായിരുന്നത്.
വാതുവെപ്പ് കേസിൽ പങ്കാളികളെന്ന് സുപ്രീംകോടതി നിയോഗിച്ച പാനൽ കണ്ടെത്തിയതിനെ തുടർന്നാണ് ഗുരുനാഥ് മെയ്യപ്പന്‍റെ ചെന്നൈ സൂപ്പർ കിങ്സിനെയും രാജ് കുന്ദ്രയുടെ രാജസ്ഥാൻ റോയൽസിനെയും ഐ.പി.എല്ലിൽ നിന്ന് പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.