ലോകകപ്പ് ടീം: ധവാല്‍ കുല്‍ക്കര്‍ണിക്കായി ബി.സി.സി.ഐ അധികം നല്‍കിയത് രണ്ടുകോടി

മുംബൈ: ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അധിക അംഗമായി ധവാല്‍ കുല്‍കര്‍ണിയെ ഉള്‍പ്പെടുത്താന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് 2.4 കോടി രൂപ നല്‍കിയതായി ബി.സി.സി.ഐ. ഒരു ടീമില്‍ 15 അംഗങ്ങളെ മാത്രമാണ് കളിക്കാരായി രജിസ്റ്റര്‍ ചെയ്യാവുന്നത്. 16ാമനായി മുംബൈ ഫാസ്റ്റ് ബൗളര്‍ ധവാലിനെക്കൂടി കൊണ്ടുപോയതിനാണ് ഭക്ഷണം, താമസം, വിമാന ടിക്കറ്റ് ഉള്‍പ്പെടെ നിരക്കുകള്‍ക്ക് അധിക തുക നല്‍കേണ്ടിവന്നത്. തുക നല്‍കിയതിന്‍െറ വിശദാംശങ്ങള്‍ ബി.സി.സി.ഐ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.