ബംഗളൂരു: എം.എസ്. ധോണിയുടെ ഝാര്‍ഖണ്ഡിനെയും യുവരാജ് സിങ്ങിന്‍െറ പഞ്ചാബിനെയും തോല്‍പിച്ച് ഡല്‍ഹിയും ഹിമാചല്‍ പ്രദേശും വിജയ് ഹസാരെ ക്രിക്കറ്റ് സെമിയില്‍ കടന്നു. 70 റണ്‍സുമായി ധോണി മികച്ച ബാറ്റിങ് കാഴ്ചവെച്ചെങ്കിലും ഒപ്പംപൊരുതാന്‍ ആളില്ലാതായതോടെ ഡല്‍ഹിക്ക് മുന്നില്‍ കീഴടങ്ങി. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി 50 ഓവറില്‍ 225 റണ്‍സെടുത്ത് പുറത്തായി. 44 റണ്‍സെടുത്ത നിധീഷ് റാണയായിരുന്നു ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങില്‍ ഝാര്‍ഖണ്ഡിന്‍െറ പോരാട്ടം 126ല്‍ അവസാനിച്ചു. 108 പന്തില്‍ 70 റണ്‍സെടുത്ത ധോണിയാണ് ടോപ് സ്കോറര്‍.
ഹര്‍ഭജന്‍ സിങ് നയിച്ച പഞ്ചാബിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് ഹിമാചല്‍ സെമിയില്‍ കടന്നത്. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്തു. മന്ദീപ് സിങ് സെഞ്ച്വറി (119) നേടിയപ്പോള്‍ യുവരാജ് (5) നിരാശപ്പെടുത്തി.
ഹര്‍ഭജന്‍ സിങ് 25 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍, 49.2 ഓവറില്‍ അഞ്ചു വിക്കറ്റില്‍ ലക്ഷ്യംമറികടന്നാണ് ഹിമാചല്‍ കളി ജയിച്ചത്.
വ്യാഴാഴ്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ തമിഴ്നാട്-ഉത്തര്‍പ്രദേശിനെയും വിദര്‍ഭ-ഗുജറാത്തിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.