ബംഗളൂരു: തമിഴ്നാടിനെ 31 റണ്‍സിന് തകര്‍ത്ത് ഗുജറാത്തും ഹിമാചല്‍ പ്രദേശിനെ ആറു വിക്കറ്റിന് വീഴ്ത്തി ഡല്‍ഹിയും വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കടന്നു. തിങ്കളാഴ്ചയാണ് കലാശപ്പോരാട്ടം.
ഫസ്റ്റ്ക്ളാസ് ക്രിക്കറ്റ് കരിയറിലെ ഏറ്റവുംമികച്ച പ്രകടനം കാഴ്ചവെച്ച അക്ഷര്‍ പട്ടേലിന്‍െറ മികവിലായിരുന്നു ഗുജറാത്തിന്‍െറ ജയം. ആദ്യം ബാറ്റ്ചെയ്ത് മന്‍പ്രീത് ജുനേജയുടെ (74) മികവില്‍ ഗുജറാത്ത് 248 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തമിഴ്നാട് ഓപണര്‍ അഭിനവ് മുകുന്ദിന്െറ (104) ഒറ്റയാന് പോരാട്ടത്തിലൂടെ ഭീഷണി ഉയര്‍ത്തിയെങ്കിലും അക്ഷര്‍, ഗുജറാത്തിന്‍െറ രക്ഷകനായി. മുന്‍നിരയിലെ ആറുപേരെ കൂടാരംകയറ്റിയ ഇന്ത്യന്‍താരം വിജയ ശില്പിയുമായി. രണ്ടാം സെമിയില്‍ ഹിമാചല്‍ ആദ്യം ബാറ്റ്ചെയ്ത് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍, നാലു വിക്കറ്റ് നഷ്ടത്തില്‍ 41.1 ഓവറില്‍ ലക്ഷ്യം മറികടന്നാണ് ഡല്‍ഹി വിജയം കണ്ടത്. 80 റണ്‍സുമായി പുറത്താകാതെനിന്ന ഉന്മുക്ത് ചന്ദ് ഡല്‍ഹിയുടെ വിജയ നായകനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.