ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഗുജറാത്തിന്. ഫൈനലില്‍ ഡല്‍ഹിയെ 139 റണ്‍സിന് തോല്പിച്ചാണ് പാര്‍ഥിവ് പട്ടേല്‍ നയിച്ച ഗുജറാത്ത് ആഭ്യന്തര ക്രിക്കറ്റിലെ ഏകദിന കിരീടമണിഞ്ഞത്. പാര്ഥിവിന്െറ സെഞ്ച്വറി (105) മികവില്‍ ഗുജറാത്ത് 273 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 32.3 ഓവറില്‍ 134 റണ്‍സിന് ഓള്‍ഒൗട്ടായി. ഗുജറാത്തിനുവേണ്ടി ബാറ്റിങ്ങില്‍ പാര്‍ഥിവിനു പുറമെ, റുജുല്‍ ഭട്ട് (60), ചിരാഗ് ഗാന്ധി (44 നോട്ടൗട്ട്), റുഷ് കലേരിയ (21) എന്നിവര്‍ തിളങ്ങി. നാലു വിക്കറ്റുമായി ആര്.പി. സിങ്ങും അഞ്ചുവിക്കറ്റുമായി ജസ്പ്രിത് ബംറയുമാണ് ഡല്‍ഹി ബാറ്റിങ്ങിന്‍െറ നടുവൊടിച്ചത്. ഗൗതം ഗംഭീര്‍ നയിച്ച ടീമില്‍ 57 റണ്‍സെടുത്ത പവന് നേഗി ടോപ് സ്കോററായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.