പരിക്ക്: റോബിന്‍ സിങ് ടീമിന് പുറത്ത്


തിരുവനന്തപുരം: സാഫ്കപ്പ് ഫുട്ബാള്‍ സെമി ഫൈനലിനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയായി മുന്‍നിരതാരം റോബിന്‍ സിങ് ടീമിന് പുറത്ത്. കാല്‍മുട്ടിന് പരിക്കേറ്റ താരത്തിന് പത്തുദിവസംകൂടി വിശ്രമം അനിവാര്യമായതിനാല്‍ ചാമ്പ്യന്‍ഷിപ്പില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. 25ന് ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയ ശേഷമായിരുന്നു ഡല്‍ഹിക്കാരന്‍ റോബിന്‍ സിങ്ങിന് പരിക്കേറ്റത്. ഐ.എസ്.എല്ലിലും ദേശീയ ടീമിലും തുടര്‍ച്ചയായി ഗോള്‍നേടുന്ന റോബിന്‍ സിങ്ങിന്‍െറ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ പറഞ്ഞു. വ്യാഴാഴ്ച മാലദ്വീപിനെതിരെയാണ് ഇന്ത്യയുടെ സെമി മത്സരം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.