കൊച്ചിക്ക് ഐ.പി.എല്‍ ടീമില്ലെന്ന്‌ ബി.സി.സി.ഐ

മുംബൈ: രാജസ്ഥാന്‍ റോയല്‍സിന്‍െറയും ചെന്നൈ സൂപ്പര്‍കിങ്സിന്‍െറയും ഒഴിവിലേക്ക് ഐ.പി.എല്ലില്‍ തിരിച്ചത്തൊമെന്ന കൊച്ചിയുടെ മോഹങ്ങള്‍ക്ക് ബി.സി.സി.ഐയുടെ വെട്ട്. പുതിയ സീസണില്‍ ഫ്രാഞ്ചൈസികളെ ക്ഷണിക്കാനുള്ള പട്ടികയില്‍നിന്ന് ജയ്പൂരും രാജസ്ഥാനും ഒഴിവാക്കാന്‍ വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. സസ്പെന്‍ഷനിലായ ടീമുകള്‍ക്ക് പകരക്കാരായി ഒമ്പതാം സീസണില്‍ പഴയ കൊച്ചി ടസ്കേഴ്സ് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന പ്രതീക്ഷകളാണ്് വര്‍ക്കിങ് കമ്മിറ്റി തള്ളിയത്. രണ്ടുവര്‍ഷത്തേക്കാണ് രണ്ട് ടീമുകളെ പുതുതായി ഉള്‍പ്പെടുത്തുന്നത്. ഫ്രാഞ്ചൈസികളെ കണ്ടത്തൊനുള്ള നടപടികള്‍ക്ക് നവംബര്‍ 15 മുതല്‍ തുടക്കം കുറിക്കും. താല്‍പര്യമുള്ളവര്‍ക്ക് ഡിസംബര്‍ നാലുവരെ സമീപിക്കാം. എട്ടിന് പുതിയ ഫ്രാഞ്ചൈസി പ്രഖ്യാപിക്കും. മറ്റുകാര്യങ്ങള്‍ തിങ്കളാഴ്ച ചേരുന്ന വാര്‍ഷികയോഗം തീരുമാനിക്കും. 2011ലെ സീസണില്‍ കളിച്ച കൊച്ചി ടസ്കേഴ്സിനെ പുറത്താക്കിയത് ചോദ്യംചെയ്ത് കോടതിയെ സമീപിച്ചതാണ് ബി.സി.സി.ഐയെ പ്രകോപിപ്പിച്ചത്.

അന്താരാഷ്ട്ര, ആഭ്യന്തര തലത്തില്‍ കളിച്ച മുന്‍ താരങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങള്‍ നിയന്ത്രിക്കുന്ന അമ്പയര്‍മാര്‍ക്കുള്ള മാച്ച് ഫീസും കൂട്ടത്തിലുണ്ട്. 1993 ഡിസംബര്‍ 31നുമുമ്പ് വിരമിച്ചവരും കുറഞ്ഞത് 25 മത്സരങ്ങള്‍ കളിച്ചവരുമായ എല്ലാ ടെസ്റ്റ് ക്രിക്കറ്റര്‍മാര്‍ക്കും പ്രതിമാസം 50,000 രൂപ ലഭിക്കും. 25 മത്സരത്തില്‍ താഴെ കളിച്ചവര്‍ക്ക് പ്രതിമാസം 37,500 രൂപയായിരിക്കും ലഭിക്കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.