റെയ്നക്ക് തരംതാഴ്ത്തല്‍, രഹാനെക്ക് നേട്ടം

മുംബൈ: 2015-16 സീസണില്‍ താരങ്ങള്‍ക്കുള്ള പ്രതിഫലക്കരാര്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചു. പ്രമുഖ താരം സുരേഷ് റെയ്നക്ക് ‘ഗ്രേഡ് എ’ കരാര്‍ നഷ്ടമായതാണ്  ശ്രദ്ധേയമായ മാറ്റം. ബാറ്റ്സ്മാന്‍ അജിന്‍ക്യ രഹാനെക്ക് ‘ഗ്രേഡ് എ’ താരമായി കയറ്റം കിട്ടി. രോഹിത് ശര്‍മക്ക് ‘ഗ്രേഡ് ബി’ കരാറാണ് ലഭിച്ചത്. വനിതാ താരങ്ങള്‍ക്കുള്ള കരാറും പ്രഖ്യാപിച്ചു.
ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി, സ്പിന്നര്‍ ആര്‍. അശ്വിന്‍ എന്നിവരാണ് ഒരു കോടിയുടെ ‘ഗ്രേഡ് എ’ കരാര്‍ ലഭിച്ച മറ്റു താരങ്ങള്‍. റെയ്നക്കും രോഹിതിനും പുറമെ അമ്പാട്ടി റായുഡു, മുരളി വിജയ്, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, ചേതേശ്വര്‍ പൂജാര, മുഹമ്മദ് സമി എന്നിവരാണ് ‘ഗ്രേഡ് ബി’യിലെ മറ്റു താരങ്ങള്‍. 50 ലക്ഷം രൂപയാണ് ഈ താരങ്ങള്‍ക്ക് ലഭിക്കുക.
അമിത് മിശ്ര, അക്ഷര്‍ പട്ടേല്‍, സ്റ്റുവര്‍ട്ട് ബിന്നി, വൃദ്ധിമാന്‍ സാഹ, മോഹിത് ശര്‍മ, വരുണ്‍ ആരോണ്‍, കരണ്‍ ശര്‍മ, രവീന്ദ്ര ജദേജ, ലോകേഷ് രാഹുല്‍, ധവാല്‍ കുല്‍ക്കര്‍ണി, ഹര്‍ഭജന്‍ സിങ്, എസ്. അരവിന്ദ് എന്നിവര്‍ക്ക് 25 ലക്ഷത്തിന്‍െറ ‘ഗ്രേഡ് സി’ കരാര്‍ ലഭിച്ചു. വനിതകളുടെ ‘ഗ്രേഡ് എ’ കരാറില്‍ 15 ലക്ഷമാണ് പ്രതിഫലം. മിതാലി രാജ്, ജൂലന്‍ ഗോസ്വാമി, ഹര്‍മന്‍പ്രീത് കൗര്‍, എം.ഡി. തിരുഷ്കാമിനി എന്നിവരാണ് ഈ പ്രതിഫലകരാര്‍ നേടിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.