ബി.സി.സി.ഐയില്‍ ‘ചാരപ്പണി’ വിവാദം

മുംബൈ: 2013-14 കാലയളവില്‍ ബി.സി.സി.ഐയിലെ ചിലയംഗങ്ങളെ നിരീക്ഷിക്കുന്നതിനായി ചാരക്കമ്പനിയെ നിയോഗിച്ച സംഭവത്തില്‍ മുന്‍ പ്രസിഡന്‍റ് ശ്രീനിവാസനെയും അദ്ദേഹത്തിന്‍െറ പക്ഷക്കാരെയും സമ്മര്‍ദത്തിലാക്കി പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍. ചാരവൃത്തി നടത്തുന്നതിന് നിയോഗിച്ച കമ്പനിക്ക് ആറുകോടി രൂപ നല്‍കിയിരുന്നതായും എന്നാല്‍, ഈ പണം അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയില്ളെന്നതും ബി.സി.സി.ഐക്ക് ബോധ്യമായിട്ടുണ്ട്.
വിവാദത്തിനെ തുടര്‍ന്ന്, ശ്രീനിവാസന്‍ അനുഭാവിയായ മുന്‍ ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് പട്ടേലിനെ വ്യാഴാഴ്ച ബി.സി.സി.ഐ പ്രത്യേക കൂടിക്കാഴ്ചക്ക് വിളിപ്പിച്ചു. ബി.സി.സി.ഐയിലെ ചില അംഗങ്ങളെ 24 മണിക്കൂറും നിരീക്ഷിക്കുന്നതിന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ അന്വേഷണ കമ്പനിയായ പേജ് പ്രൊട്ടക്ടിവ് സര്‍വിസിനാണ് ഒമ്പതു ലക്ഷം ഡോളര്‍ (ആറു കോടി രൂപ) നല്‍കിയത്. ഇക്കാര്യം പി.പി.എസ് ചെയര്‍മാന്‍ സ്റ്റുവര്‍ട്ട് പേജ് സ്ഥിരീകരിച്ചു.
ഐ.പി.എല്‍ വിവാദം അന്വേഷിക്കാന്‍ മുകുള്‍ മുദ്ഗല്‍ കമ്മിറ്റിയെ നിയോഗിച്ച സമയത്താണ് ചാരവൃത്തിക്ക് ഏജന്‍സിയെ നിയോഗിച്ചതെന്നാണ് നിഗമനം. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അജയ് ഷര്‍കെ, ബി.സി.സി.ഐ സൗത് സോണ്‍ വൈസ് പ്രസിഡന്‍റ് ഗോകരാജു ഗംഗരാജു എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.