രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജദേജയുടെ വിവാഹത്തിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഘോഷം. രാജ്കോട്ടില്‍ നടന്ന വിവാഹച്ചടങ്ങിനിടെ തോക്കെടുത്തുള്ള ആഘോഷം കേസുമായി.
ജദേജയെയും വധു റിവ സോളങ്കിയെയും കുതിരപ്പുറത്ത് ആനയിക്കുന്നതിനിടെയാണ് തൊട്ടടുത്തുനിന്ന ബന്ധു ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഘോഷത്തിന് കൊഴുപ്പേകിയത്. മൂന്നു റൗണ്ട് വെടിയുതിര്‍ത്തപ്പോള്‍ വരന്‍ സഞ്ചരിച്ച കുതിര പരിഭ്രാന്തിയോടെ മാറുന്ന ദൃശ്യം വിഡിയോയില്‍ കാണാം. സംഭവമറിഞ്ഞ് കുതിച്ചത്തെിയ പൊലീസ് കേസെടുത്തു. ലൈസന്‍സുള്ള തോക്കാണെങ്കില്‍പോലും സ്വയരക്ഷക്ക് മാത്രമേ ഉപയോഗിക്കാനാവൂ.
മൂന്നു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിവാഹത്തോടനുബന്ധിച്ച് ഞായറാഴ്ച രാത്രി രാജ്കോട്ടിലെ വിരുന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി, ജദേജയുടെ ഐ.പി.എല്‍ ടീമായ ഗുജറാത്ത് ലയണ്‍സ് ക്യാപ്റ്റന്‍ സുരേഷ് റെയ്ന, ഡ്വെ്ന്‍ ബ്രാവോ തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.