കൂടിക്കാഴ്ച മാറ്റണമെന്ന ബി.സി.സി.ഐ ആവശ്യം ലോധ സമിതി തള്ളി

ന്യൂഡല്‍ഹി: അടുത്ത ആറു മാസത്തിനിടെ നടപ്പാക്കേണ്ട പരിഷ്കാരങ്ങള്‍ സംബന്ധിച്ച് ചൊവ്വാഴ്ച നടക്കാനിരുന്ന കൂടിക്കാഴ്ച മാറ്റിവെക്കണമെന്ന ബി.സി.സി.ഐ ആവശ്യം ജസ്റ്റിസ് ലോധ സമിതി തള്ളി. ബി.സി.സി.ഐ പ്രസിഡന്‍റ് അനുരാഗ് ഠാകുറും സെക്രട്ടറി അജയ് ശിര്‍ക്കെയും ജസ്റ്റിസ് ലോധ സമിതിയുമായി കൂടിക്കാഴ്ച നടത്തണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. എന്നാല്‍, ഇതിന്‍െറ ആവശ്യമില്ളെന്ന് ബി.സി.സി.ഐയുടെ നിയമോപദേഷ്ടാവായി ചുമതലയേറ്റ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഉപദേശം നല്‍കിയിരുന്നു. പരിഷ്കാരങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശം ആവശ്യമില്ലാത്തതാണെന്നും ഇതിനെതിരെ കൂടുതല്‍ ജഡ്ജിമാരുടെ ബെഞ്ചില്‍ റിവ്യൂ ഹരജി നല്‍കണമെന്നുമായിരുന്നു കട്ജുവിന്‍െറ നിര്‍ദേശം. ഇതിന്‍െറ ഭാഗമായി ലോധ സമിതിയുമായുള്ള കൂടിക്കാഴ്ചക്ക് ഹാജരാവേണ്ടതില്ളെന്നും അദ്ദേഹം ബി.സി.സി.ഐ ഭാരവാഹികളോട് പറഞ്ഞു. ചൊവ്വാഴ്ച 11 മണിക്കുമുമ്പ് സമിതി മുമ്പാകെ ഹാജരായില്ളെങ്കില്‍ ബി.സി.സി.ഐ ഭാരവാഹികളുടെ നടപടി കോടതിയലക്ഷ്യമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.