ലോധ കമ്മിറ്റി ശിപാര്‍ശ നടപ്പാക്കിയാല്‍ ബി.സി.സി.ഐയുടെ നഷ്ടം 1600 കോടി

ന്യൂഡല്‍ഹി: ലോധ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ വരുമാനത്തില്‍ 1600 കോടിയുടെ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 2000 കോടി വരുമാനമുള്ള സ്ഥാനത്ത് 400 കോടിയായി കുറയുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു. സംപ്രേഷണാവകാശം, പരസ്യം എന്നീ വരുമാനങ്ങളില്‍ ഗണ്യമായ കുറവുണ്ടാകും.

പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന കമ്മിറ്റിയുടെ ശിപാര്‍ശയാണ് ബി.സി.സി.ഐക്ക് തിരിച്ചടിയാകുന്നത്. നിലവില്‍ ഓരോ ഓവറുകള്‍ക്കിടയിലും പരസ്യം സംപ്രേഷണം ചെയ്യുന്നുണ്ട്. എന്നാല്‍, കമ്മിറ്റി ശിപാര്‍ശ പ്രകാരം ലഞ്ച്, ഡ്രിങ്സ് എന്നീ ഇടവേളകളില്‍ മാത്രമേ പരസ്യം നല്‍കാന്‍ കഴിയൂ. ഇതോടെ മത്സരം സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ക്ക് വന്‍ നഷ്ടം സംഭവിക്കും.ഇതിന്‍െറ പേരില്‍ സംപ്രേഷണാവകാശത്തിന് നല്‍കുന്ന തുക അവര്‍ വെട്ടിക്കുറക്കുകയും ചെയ്യും.ഓരോ മത്സരത്തിനും ബി.സി.സി.ഐക്ക് സ്റ്റാര്‍ സ്പോര്‍ട്സ് നല്‍കുന്നത് 43 കോടി രൂപയാണ്. ശിപാര്‍ശ നടപ്പാക്കിയാല്‍ 10 കോടിയില്‍ താഴെ മാത്രമേ സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കാന്‍ കഴിയൂ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.