ഗുവാഹത്തി: ഗുവാഹതി: സീനിയര്‍തലത്തിലെ ആദ്യ മികച്ച സമയത്തോടെ പി.യു. ചിത്രയും പരിക്കിന്‍െറ പിറ്റില്‍നിന്ന് തിരിച്ചുവന്ന് സ്വര്‍ണവുമായി മടങ്ങിയ രഞ്്ജിത് മഹേശ്വരിയും ദക്ഷിണേഷ്യന്‍ ഗെയിംസിന്‍െറ അത്ലറ്റിക്സ് വേദിയില്‍ പുതിയ പെരുമയെഴുതി. വനിതകളുടെ 1500 മീറ്ററില്‍ തന്‍െറ മികച്ച സമയവുമായാണ് ചിത്ര ഫോട്ടോഫിനിഷിലൂടെ ജേത്രിയായത്. എല്‍. സൂര്യ 10000 മീറ്ററില്‍ ഒന്നാം സ്ഥാനവുമായി ട്രാക്കില്‍ ആദ്യ റെക്കോഡ് ഡബ്ള്‍ തികച്ചു. പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേയില്‍ മലയാളികളായ പി. കുഞ്ഞുമുഹമ്മദും മുഹമ്മദ് അനസുമുള്‍പ്പെട്ട ടീമിനാണ് സ്വര്‍ണം. വനിതകളില്‍ സിനി ജോസടങ്ങിയ ടീമിനും സ്വര്‍ണമുണ്ട്. അത്ലറ്റിക്സില്‍ 36 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 26 സ്വര്‍ണവും 20 വെള്ളിയും ഏഴ് വെങ്കലവുമായി ഇന്ത്യ എതിരാളികളെ തരിപ്പണമാക്കി. ശനിയാഴ്ച മാരത്തണിലെ രണ്ട് മത്സരത്തോടെ ട്രാക്കിലെ പോരിന് അവസാനമാകും. വ്യാഴാഴ്ച 11 സ്വര്‍ണവും ഏഴ് വെള്ളിയും ആതിഥേയര്‍ക്ക് കിട്ടി. 200 മീറ്ററില്‍ മാത്രമാണ് മെഡല്‍ കിട്ടാതിരുന്നത്. ആകെ മെഡല്‍ക്കൊയ്ത്തിലും ആതിഥേയര്‍ക്ക് എതിരാളികളില്ല. 140 സ്വര്‍ണവും 78 വെള്ളിയും 20 വെങ്കലവുമടക്കം 238 മെഡലുകള്‍. ശ്രീലങ്കക്ക് 25 സ്വര്‍ണവും 51 വെള്ളിയും 76 വെങ്കലവുമടക്കം 181 മെഡലുകളുണ്ട്.
ടെന്നിസില്‍ വ്യാഴാഴ്ച ഇന്ത്യ രണ്ടും ഷൂട്ടിങ്ങില്‍ അഞ്ചും സ്വര്‍ണം കൂടി നേടി. ഷൂട്ടിങ്ങില്‍ പുരുഷന്മാരുടെ 25 മീറ്റര്‍ സെന്‍റര്‍ ഫയര്‍പിസ്റ്റളില്‍ സമരേഷ് ജങ്ങും 50 മീറ്റര്‍ റൈഫ്ള്‍ പ്രോണില്‍ ചെയിന്‍ സിങ്ങും സ്വര്‍ണവെടിയുതിര്‍ത്തു. പുരുഷ ഹോക്കിയില്‍ ഇന്ത്യ വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് പാകിസ്താനെ ഫൈനലില്‍ നേരിടും.
മുന്നിലും പിന്നിലും ഇന്ത്യട്രാക്കില്‍ വ്യാഴാഴ്ചത്തെ മത്സരം ഇന്ത്യന്‍ താരങ്ങള്‍ തമ്മിലായിരുന്നു. സ്വര്‍ണത്തിനും വെള്ളിക്കുമായി കൂട്ടുകാരുടെ പോരാട്ടത്തിനായിരുന്നു ഇന്ദിര ഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയം സാക്ഷിയായത്.പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ചാലക്കുടിക്കാരന്‍ ജിതിന്‍ പോളിന് എതിരിടേണ്ടി വന്നത് സഹതാരം ധരുണ്‍ അയ്യസ്വാമിയെയായിരുന്നു. തുടക്കത്തില്‍ ജിതിന്‍ മുന്നിലത്തെിയെങ്കിലും അവസാനം ധരുണ്‍ സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ധരുണും ജിതിനും ഒരുമിച്ചാണ് പരിശീലനം നടത്തുന്നത്. മംഗലാപുരം അല്‍വാസ് കോളജിലെ വിദ്യാര്‍ഥിയാണ് ഈ 20കാരന്‍.50.54 സെക്കന്‍ഡിലാണ് ധരുണ്‍ ഒന്നാമനായത്. ഈ താരത്തിന്‍െറ മികച്ച സമയമാണിത്. ജിതിന്‍ 50.57 സെക്കന്‍ഡ് സമയമെടുത്തു.വനിതകളില്‍ ഇന്ത്യയുടെ ജുമാന മുര്‍മു സ്വര്‍ണവും (57.69 സെക്കന്‍ഡ്) അശ്വനി അക്കുഞ്ചി വെള്ളിയും നേടി (58.92 സെക്കന്‍ഡ്).
ഇന്ദര്‍ജിത് സിങ്ങിന്‍െറ അഭാവത്തില്‍ ഓംപ്രകാശ് ദിങ് കര്‍ഹാനക്കാണ് സ്വര്‍ണം. ഇന്ത്യയുടെ തന്നെ ജസ്ദീപ് സിങ്ങിനാണ് വെള്ളി (17.56). വനിതകളുടെ ജാവലിന്‍ത്രോയില്‍ ദേശീയ റെക്കോഡുകാരി അന്നു റാണി വെള്ളിയിലൊതുങ്ങി. ദൂരം: 57.13 മീറ്റര്‍. ഒന്നാമതത്തെിയ സുമന്‍ ദേവി 59.45 മീറ്റര്‍ ജാവലിന്‍ പായിച്ച് പുതിയ റെക്കോഡ് കുറിച്ചു. വനിതകളുടെ 10000 മീറ്ററില്‍ 32 മിനിറ്റ് 39.86 സെക്കന്‍ഡ് സമയത്തോടെയാണ് തമിഴ്നാട്ടുകാരി എല്‍. സൂര്യ തന്‍െറ ഇരട്ട റെക്കോഡ് സ്വര്‍ണമണിഞ്ഞത്. ഇവിടെയും ഇന്ത്യക്കാരി തന്നെയായിരുന്നു രണ്ടാമത്. സ്വാതി ഗദാവെ 33.57.09 സെക്കന്‍ഡിലാണ് സൂര്യക്ക് പിന്നിലായത്. ഇരുവരും മലയാളി താരം പ്രീജ ശ്രീധരന്‍െറ പേരിലുള്ള 34 മിനിറ്റ് 39. 13 സെക്കന്‍ഡ് സമയം മായ്ച്ചു. വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യയുടെ ശ്രബാനി നന്ദ കൂട്ടുകാരിയായ ദ്യുതി ചന്ദിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി.പുരുഷന്മാരുടെ 1500 മീറ്ററില്‍ ഇന്ത്യയുടെ അജയ്കുമാര്‍ സരോജ് ജേതാവായപ്പോള്‍ വെള്ളി ലങ്കയുടെ സഞ്ജീവ ലക്മലിനാണ്. വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ ജുമാന മൗര്‍മു, അശ്വനി അക്കുഞ്ചി, എം.ആര്‍. പൂവമ്മ എന്നിവരാണ് സ്വര്‍ണത്തിലേക്ക് ബാറ്റണ്‍ കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.