മുംബൈ: ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ ബി.സി.സി.ഐ പ്രത്യേക പൊതുയോഗം വെള്ളിയാഴ്ച മുംബൈയില്‍ ചേരും.
കമ്മിറ്റി നിര്‍ദേശങ്ങളില്‍ നടപടി സ്വീകരിക്കാനും മാര്‍ച്ച് മൂന്നിനകം പ്രതികരിക്കാനും സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് യോഗം ചേരുന്നത്. നിലവിലെ ബോര്‍ഡ് സംവിധാനങ്ങളെ ഞെട്ടിച്ച നിര്‍ദേശങ്ങളാണ് ലോധ കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്. ഭരണകാലയളവിന്‍െറ എണ്ണത്തില്‍ നിയന്ത്രണം, അധികാരികളുടെ പ്രായപരിധി 70 ആക്കുക, ഒരു സംസ്ഥാനത്തില്‍നിന്ന് ഒരു വോട്ട്, മന്ത്രിമാരെയും സര്‍ക്കാര്‍ അധികൃതരെയും ബോര്‍ഡ് അധികാരികള്‍ ആകുന്നതില്‍നിന്ന് തടയുക തുടങ്ങി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന നിരവധി നിര്‍ദേശങ്ങളാണ് ലോധ കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ മാസം ആദ്യം ചേര്‍ന്ന ബോര്‍ഡ് നിയമസമിതിയാണ് പ്രത്യേക പൊതുയോഗം ചേരാന്‍ തീരുമാനമെടുത്തത്. അംഗരാജ്യങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ഐ.സി.സി. കൈക്കൊണ്ട പുതിയ തീരുമാനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.