കൊച്ചി: ഏഴാമത് സയ്യിദ് മുഷ്താഖ് അലി ട്വൻറി 20 ടൂര്‍ണമെന്റിൻെറ ഗ്രൂപ് മത്സരങ്ങള്‍ക്ക് കൊച്ചിയിൽ തുടക്കമായി. ആദ്യ മത്സരത്തില്‍ രാജസ്ഥാൻ പഞ്ചാബിനെ കീഴടക്കി. നീണ്ട ഇടവേളക്കു ശേഷം ഇന്ത്യൻ ടീമിൽ ഇടം പിടിച്ച വെടിക്കെട്ട് വീരൻ യുവരാജിന് രണ്ട് റൺസ് മാത്രമേ സ്കോർ ചെയ്യാൻ സാധിച്ചുള്ളു. പഞ്ചാബ് – നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 130 , രാജസ്ഥാന്‍ 19.4 ഓവറില്‍ ആറു വിക്കറ്റിന് 133.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി മന്‍ദീപ് സിങ് 52 പന്തില്‍ 76 റണ്‍സ് നേടി പുറത്താകാതെ നിന്നെങ്കിലും മറ്റു താരങ്ങള്‍ക്കൊന്നും തിളങ്ങാനായില്ല. ഇരുവരും പുറത്താകാതെ നിന്നു. മറ്റാര്‍ക്കും രണ്ടക്കം തികക്കാനായില്ല. രാജസ്ഥാന്‍ രണ്ട് പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടത്. 32 പന്തില്‍ നേടിയ 58 റണ്‍സ് നേടിയ ആര്‍.കെ.ബിഷ്‌ണോയ് ആണ് രാജസ്ഥാനായി തിളങ്ങിയത്. യുവരാജ് 2.4 ഓവറിൽ 16 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
കേരളം, ജമ്മുകശ്മീര്‍, രാജസ്ഥാന്‍, ത്രിപുര, സൗരാഷ്ട്ര, പഞ്ചാബ്, ഝാര്‍ഖണ്ഡ് ഉള്‍പ്പെടുന്ന ഗ്രൂപ് ബി മത്സരങ്ങള്‍ക്കാണ് കൊച്ചി ആതിഥേയത്വം വഹിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം, കളമശ്ശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ ഉച്ചക്ക് ഒരുമണിക്ക് ജമ്മുകശ്മീരിനെതിരെയാണ് കേരളത്തിന്റെ ആദ്യമത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.