കാന്‍ബറ: ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നാണ് പഴമൊഴി. ആസ്ട്രേലിയന്‍ ക്രിക്കറ്റ് അമ്പയര്‍ ജോണ്‍ വാഡിന്‍െറ കാര്യത്തിലാണെങ്കില്‍ പുതുമൊഴിയാവുമിത്.കഴിഞ്ഞ ഡിസംബര്‍ ഒന്നിന് തമിഴ്നാട്ടിലെ ദിണ്ഡിഗലില്‍ രഞ്ജി ട്രോഫി മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് ജോണ്‍ വാഡ് ആദ്യമായി പേടിച്ചരണ്ടത്. തമിഴ്നാടിനെതിരായ മത്സരത്തില്‍ പഞ്ചാബ് ബാറ്റ്സ്മാന്‍ ബരീന്ദര്‍ സ്രാന്‍ അടിച്ച ഷോട്ടില്‍ തലപൊട്ടി ചോരചിതറി നിലത്തുവീണുപോയതാണ് ജോണ്‍ വാഡ്. ഉടന്‍ ആശുപത്രിയിലത്തെിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. അമ്പയറുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് ഊഹാപോഹങ്ങളുമുയര്‍ന്നു. പന്തും വാഡും അന്ന് പിണങ്ങിയതാണ്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇനി വാഡത്തെില്ളെന്നായിരുന്നു പലരും പറഞ്ഞത്.
പക്ഷേ, പരിക്ക് മാറിയ ആസ്ട്രേലിയന്‍ അമ്പയര്‍ക്ക് വീണ്ടും മത്സരം നിയന്ത്രിക്കാന്‍ ക്ഷണമത്തെി. കാന്‍ബറയില്‍ ഇന്ത്യ-ആസ്ട്രേലിയ നാലാം ഏകദിനമായിരുന്നു തിരിച്ചുവരവിലെ അരങ്ങേറ്റം. ഗ്രൗണ്ടിലിറങ്ങിയ ജോണ്‍ വാഡിനെ കണ്ട് ക്രിക്കറ്റ് ലോകവും അമ്പരന്നു. കറുത്ത ഹെല്‍മറ്റുമണിഞ്ഞ് നോണ്‍സ്ട്രൈക്കിങ് എന്‍ഡില്‍ വാഡ് തലയുയര്‍ത്തി നിന്നപ്പോള്‍ പന്തുകളൊന്നും ആവഴിക്കത്തെിയില്ല. ഇംഗ്ളണ്ടുകാരനായ റിച്ചാഡ് കെറ്റില്‍ബറോക്കൊപ്പം മുഴുസമയവും സുരക്ഷാ ഹെല്‍മറ്റണിഞ്ഞായിരുന്നു വാഡ് ഗ്രൗണ്ടില്‍ നിന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ ഹെല്‍മറ്റണിഞ്ഞ് മത്സരം നിയന്ത്രിച്ച ആദ്യ അമ്പയറെന്ന ചരിത്രവും വാഡ് സ്വന്തം പേരില്‍ കുറിച്ചു.
വാഡിന് പരിക്കേറ്റതിനു പിന്നാലെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ത്യന്‍ അമ്പയര്‍ പാസിം പതക്കും ആസ്ട്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ ജെറാഡ് അബൂഡും ഹെല്‍മറ്റണിഞ്ഞ് ഗ്രൗണ്ടിലത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.