സിഡ്‌നി: അഞ്ചാം എകദിനത്തിൽ ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് മികച്ച സ്കോർ. ഡേവിഡ് വാര്‍ണറുടെ (122)യും മിച്ചൽ മാർഷിൻെറയും (102) സെഞ്ച്വറി മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഒാസീസ് 330 റൺസെടുത്തു. 113 പന്തിൽ മൂന്ന് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുനു വാർണറുടെ ഇന്നിങ്സ്. വാർണറിൻെറ അഞ്ചാം ഏകദിന സെഞ്ച്വറിയാണ്. 84 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതമായിരുന്നു മാർഷിൻെറ ഇന്നിങ്സ്.
ഇഷാന്ത് ശര്‍മയുടെ ആദ്യ ഓവറില്‍ തന്നെ ഓപണര്‍ ആരോണ്‍ ഫിഞ്ചിനെ ഓസീസിന് നഷ്ടമായി. ആറു റണ്‍സ് മാത്രമെടുത്താണ് ഫിഞ്ച് മടങ്ങിയത്. പിന്നീടെത്തിയ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് സ്കോറിങ് ആരംഭിച്ചു. എന്നാൽ 28 റണ്‍സെടുത്ത സ്മിത്തിനെ ജസ്പ്രീത് ബുംമ്ര വീഴ്ത്തി. പിന്നീട് ജോര്‍ജ് ബെയലി(6) ഷോണ്‍ മാര്‍ഷ് (7) എന്നിവരും പെട്ടന്ന് പുറത്തായി. മാത്യു വെയ്ഡ് നിർണായകമായ 36 റൺസ് കൂട്ടിച്ചേർത്തു. അഞ്ചാം വിക്കറ്റിൽ വാർണർ-- മാർഷ് സഖ്യം 118 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യക്കായി ഇഷാന്ത് ശർമ്മയും ബുംമ്രയും രണ്ട് വിക്കറ്റെടുത്തു. അരങ്ങേറ്റ് മത്സരത്തിൽ തന്നെ മികവ് കാണിക്കാൻ ബുംമ്രക്കായി.
നേരത്തേ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഭുവനേഷ്വർ കുമാറിന് പകരമായാണ് ജസ്പ്രീന്ദ് സിങ്ങിനെ ഉൾപെടുത്തിയത്. പരിക്കേറ്റ അജിങ്ക്യ രഹാനെക്ക് പകരം മനീഷ് പാണ്ഡ്യേയും ആർ. അശ്വിനു പകരം ഋഷി ധവാനും ടീമിലിടം നേടി. കഴിഞ്ഞ മത്സരത്തിൽ കാൽമുട്ടിന് പരിക്കേറ്റ ഗ്ലെൻ മാക്സ് വെല്ലിനെ ഒാസിസ് ടീമിലിടം കൊടുത്തില്ല. പകരം ഷോൺ മാർഷാണിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.