ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തിലെ സമഗ്ര മാറ്റത്തിനായി നിയോഗിച്ച ലോധ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സുപ്രീംകോടതി ജൂലൈ 21നകം വിധി പറയും. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല എന്നിവരടങ്ങിയ ബെഞ്ച് വ്യാഴാഴ്ച അന്തിമ വാദം കേട്ടു.
ഐ.പി.എല്‍ വാതുവെപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് അടിമുടി വിവാദത്തിലായതിനെ തുടര്‍ന്ന് 2015 ജനുവരിയിലാണ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ മൂന്നംഗ കമീഷനെ സുപ്രീംകോടതി നിയോഗിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ ഭരണം ശുദ്ധീകരിക്കാനും സുതാര്യമാക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയായിരുന്നു കമീഷന്‍െറ ദൗത്യം. ബി.സി.സി.ഐയുടെ ഭരണം നിയന്ത്രിക്കാന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ നിയോഗിക്കുക, ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്നതാക്കുക തുടങ്ങിയ സുപ്രധാനമായ നിര്‍ദേശങ്ങളാണ് കമീഷന്‍ സമര്‍പ്പിച്ചത്. ഇതു സംബന്ധമായി ബി.സി.സി.ഐയുടെ വാദങ്ങള്‍ പ്രമുഖ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ സുപ്രീം കോടതിയില്‍ നിരത്തിയിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ഒന്നിലധികം ക്രിക്കറ്റ് അസോസിയേഷനുകളാണള്ളത്. ലോധ കമ്മിറ്റിയുടെ ഈ നിര്‍ദേശത്തെ വിവിധ അസോസിയേഷനുകള്‍ എതിര്‍ത്തിരുന്നു. വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍ ബി.സി.സി.ഐയെ കൊണ്ടുവരണമെന്ന കമീഷന്‍െറ സുപ്രധാനമായ നിര്‍ദേശവും എതിര്‍പ്പിനിടയാക്കി.
കമീഷന്‍െറ ആറോളം നിര്‍ദേശങ്ങള്‍ ഒഴികെ ഒട്ടു മിക്കതും നടപ്പാക്കുന്നതില്‍ ബി.സി.സി.ഐക്ക് വിയോജിപ്പില്ളെന്ന് അഭിഭാഷകന്‍ വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഈ വിഷയത്തില്‍ ഇനി കൂടുതല്‍ വാദം കേള്‍ക്കല്‍ ഉണ്ടാവില്ളെന്ന് വ്യക്തമാക്കിയ കോടതി മൂന്നാഴ്ചക്കകം അന്തിമ വിധി പ്രഖ്യാപിക്കുമെന്നറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.