ഐ.പി.എല്‍; ബി.സി.സി.ഐക്ക് നോട്ടീസ്

മുംബൈ: ഐ.പി.എല്‍ മത്സരത്തിലെ ശബ്ദമലിനീകരണത്തിന്‍െറ പേരില്‍ ബി.സി.സി.ഐക്കും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും ബോംബെ ഹൈകോടതിയുടെ നോട്ടീസ്. ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ പൊതുജനങ്ങള്‍ക്ക് ശല്യമാവുന്ന വിധം ശബ്ദമലിനീകരണം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് സംഘാടകര്‍ക്ക് നോട്ടീസ് അയച്ചത്. 2013 സീസണ്‍ ഐ.പി.എല്ലിന്‍െറ പേരിലായിരുന്നു ഹരജി. എട്ട് മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ അര്‍ധരാത്രി വൈകിയാണ് അവസാനിക്കുന്നത്. ഇത് ശബ്ദനിയന്ത്രണ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ആരോപണം. ഹരജിയില്‍ അടുത്തവാദം സെപ്റ്റംബര്‍ 16ന് കേള്‍ക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.