മുംബൈ: ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ശരദ്പവാര്‍ രാജിവെച്ചു. സുപ്രീംകോടതി അംഗീകരിച്ച ലോധ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ആറുമാസം അനുവദിച്ചെങ്കിലും ജുഡീഷ്യറിയെ ബഹുമാനിച്ച് സ്ഥാനമൊഴിയുകയാണെന്ന് മുന്‍ ഐ.സി.സി, ബി.സി.സി.ഐ തലവനായ പവാര്‍ പറഞ്ഞു. 70 വയസ്സ് കഴിഞ്ഞവരെ ഭരണതലത്തില്‍നിന്ന് ഒഴിവാക്കണമെന്നായിരുന്നു നിര്‍ദേശങ്ങളിലൊന്ന്. ഒരു സംസ്ഥാനത്തിന് ഒരു വോട്ട് നിര്‍ദേശം സ്വീകാര്യമെന്ന് വ്യക്തമാക്കിയ പവാര്‍, എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് അറിയിച്ചു. മഹാരാഷ്ട്രയില്‍നിന്ന് മുംബൈ, വിദര്‍ഭ, മഹാരാഷ്ട്ര അസോസിയേഷനുകള്‍ വെവ്വേറെയായാണ് പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.