മിര്‍പുര്‍: പ്രധാനമന്ത്രി ശൈഖ് ഹസീനയെ ഗാലറിയില്‍ സാക്ഷിനിര്‍ത്തി ബംഗ്ളാ കടുവകള്‍ക്ക് തോല്‍ക്കാനാകുമായിരുന്നില്ല. ആദിമധ്യാന്തം ആവേശം നിറച്ച മത്സരത്തിലെ സംഭവബഹുലമായ അവസാന ഓവറുകളില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിന് തോല്‍പിച്ച ബംഗ്ളാദേശ് കലാശപ്പോരില്‍ ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ യോഗ്യരായി. സ്കോര്‍: പാകിസ്താന്‍ 20 ഓവറില്‍ ഏഴു വിക്കറ്റിന് 129. ബംഗ്ളാദേശ് 19.1 ഓവറില്‍ അഞ്ചിന് 131. അവസാന ഓവറുകളില്‍ കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ 19ാം ഓവര്‍ പന്തെറിഞ്ഞ മുഹമ്മദ് സമി വിട്ടുനല്‍കിയ രണ്ടു നോബാളുകളാണ് ബംഗ്ളാദേശിന് തുണയായത്. അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 18 റണ്‍സായിരുന്നു ബംഗ്ളാദേശിന് ആവശ്യം. 15 റണ്‍സാണ് സമി വിട്ടുനല്‍കിയത്. അന്‍വര്‍ അലിയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് സിക്സറിനു പറത്തിയാണ് മഹ്മദുല്ല വിജയമാഘോഷിച്ചത്.
ജയം അനിവാര്യമായ മത്സരത്തില്‍ ടോസ് ഭാഗ്യം അഫ്രീദിക്കൊപ്പമായിരുന്നു. തന്‍െറ ബാറ്റിങ് നിരയെ അമിതമായി വിശ്വസിച്ച അഫ്രീദി രണ്ടാമതാലോചിക്കാതെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ, സര്‍ഫ്രാസ് അഹ്മദ് (58), ശുഐബ് മാലിക് (41) എന്നിവര്‍ക്കു മാത്രമാണ് ബംഗ്ളാ ആക്രമണത്തെ ചെറുക്കാന്‍ സാധിച്ചത്. അച്ചടക്കത്തോടെ പന്തെറിഞ്ഞ കടുവകള്‍ പാകിസ്താന്‍ സ്കോര്‍ ശരാശരിയിലൊതുക്കി.
രണ്ടാമത്തെ ഓവറിലെ ആദ്യ പന്തു മുതല്‍ പാകിസ്താന്‍ ബാക്ഫൂട്ടിലായി. ഒരു റണ്‍സെടുത്ത ഖുറം മന്‍സൂറിനെ അല്‍ അമീന്‍ ഹുസൈന്‍ വിക്കറ്റ് കീപ്പറുടെ കൈയിലത്തെിച്ചു. പിന്നീട് 28 റണ്‍സെടുക്കുന്നതിനിടെ നാലു പേര്‍ പവിലിയനിലത്തെി. ഷര്‍ജീല്‍ ഖാന്‍ (10), മുഹമ്മദ് ഹഫീസ് (2), ഉമര്‍ അക്മല്‍ (4) എന്നിവര്‍ പൂര്‍ണ പരാജയമായി. പിന്നീട് ഒത്തുചേര്‍ന്ന സര്‍ഫ്രാസ്-മാലിക് സഖ്യം പാകിസ്താനെ കൂട്ടത്തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചു. ടീം സ്കോര്‍ 98ല്‍ നില്‍ക്കെ മാലിക്കിനെ മടക്കി അറഫാത്ത് സണ്ണി ബംഗ്ളാദേശിന് ബ്രേക് ത്രൂ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.