മാർട്ടിൻ ക്രോ അന്തരിച്ചു

ഒാക് ലൻഡ്: ന്യൂസിലൻഡ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മാർട്ടിൻ ക്രോ (53) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മരണവിവരം ബന്ധുക്കളാണ് പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചത്. ന്യൂസിലൻഡിന്‍റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ടെസ്റ്റ് ബാറ്റ്സ്മാനുമായിരുന്നു മാർട്ടിൻ ഡേവിഡ് ക്രോ.

1992ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ മാർട്ടിൻ ക്രോ
 


19ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽ എത്തിയ ക്രോ ആ തലമുറയിലെ ഏറ്റവും സാങ്കേതിക മികവുള്ള ബാറ്റ്സ്മാനായിരുന്നു. മാർട്ടിൻ ക്രോയുടെ ക്യാപ്റ്റൻസിയിൽ ന്യൂസിലൻഡ് ടീം 1992ലെ ലോകകപ്പ് ക്രിക്കറ്റ് സെമിയിലെത്തിയിരുന്നു. 14 വര്‍ഷം ന്യൂസിലൻഡ് ടീമിന്‍റെ ഭാഗമായിരുന്ന ക്രോ 1996ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

1983ലെ മത്സരത്തിൽ സെഞ്ചുറി നേടിയ മാർട്ടിൻ ക്രോ ആരാധകരെ അഭിവാദ്യം ചെയ്യുന്നു.
 


77 ടെസ്റ്റുകളിൽ നിന്ന് 5444 റൺസും 143 ഏകദിനത്തിൽ നിന്ന് 4704 റൺസും നേടിയിട്ടുണ്ട്. 17 ടെസ്റ്റ് സെഞ്ചുറികളും നാല് ഏകദിന സെഞ്ചുറികളും ക്രോ തന്‍റെ പേരിൽ കുറിച്ചു. 1991ൽ ശ്രീലങ്കക്കെതിരെ നേടിയ 299 റൺസാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന സ്കോർ.

മാർട്ടിൻ ക്രോ ഭാര്യ ലോറൻ ഡൗൺസിനൊപ്പം
 


ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരസ്കാരമായ വിസ്ഡന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. മുൻ മിസ് യൂനിവേഴ്സ് ലോറൻ ഡൗൺസാണ് ഭാര്യ. മക്കൾ: എമ്മ, ഹിൽട്ടൻ, ജാസ്മിൻ.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.