ട്വൻറി20 ലോകകപ്പ്: പാക് ടീം ഇന്നെത്തും; വേദി മാറ്റണമെന്നും ആവശ്യം

ലാഹോർ: ട്വൻറി 20 ലോകകപ്പിലെ ഇന്ത്യ പാകിസ്താൻ മത്സരത്തിൻെറ അനിശ്ചിതാവസ്ഥ നീങ്ങുന്നില്ല. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ച് വരുന്നതിനിടെ ധർമ്മശാലയിൽ നിന്നും വേദി മാറ്റണമെന്ന് ഐ.സി.സിയോട് പാകിസ്താൻ ആവശ്യപ്പെട്ടു. ബി.സി.സി.ഐയോടും ഇക്കാര്യം അവർ ആവശ്യപ്പെട്ടിട്ടുണ്ട്. മൊഹാലിയിലോ കൊൽക്കത്തയിലോ വെച്ച് മത്സരം നടത്തണമെന്നാണ് പാക് ആവശ്യം. 

അതിനിടെ പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാർ ഇന്ന് പ്രധാനമന്ത്രി നവാസ് ശരീഫുമായി വിഷയം ചർച്ച ചെയ്തു. പാക് ആഭ്യന്തര മന്ത്രാലയത്തിൻറെ അനുമതി ലഭിച്ചതായും പാകിസ്താൻ ടീം ഇന്ന് ഇന്ത്യയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ലാഹോറിൽ നിന്നും ഡൽഹിയിലേക്കാണ് ടീം വരുന്നത്. അതേ സമയം, ധർമ്മശാലയിലെ വിരമിച്ച സൈനികർ പ്രതിഷേധവുമായി രംഗത്തുണ്ട്. പാകിസ്താൻ ടീം തങ്ങളുടെ നാട്ടിൽ കളിക്കുന്നത് വേദനിപ്പിക്കുന്നതായും പാക് ആക്രമണത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ സഹോദരങ്ങളെ നിന്ദിക്കുന്ന നടപടിയാണെന്നുമാണ് അവരുടെ വാദം.

പാക് ടീമുകള്‍ക്ക് ഇന്ത്യയില്‍ സുരക്ഷയില്ലെന്ന ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പരിശോധിക്കാനത്തെിയ പാക് സംഘം തൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയില്‍ കളിക്കുന്നതിന് പാക് ടീമുകള്‍ക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് സംഘം പി.സി.ബിക്കും പാക് ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോര്‍ട്ട് നല്‍കിയതിൻെറ അടിസ്ഥാനത്തിലാണ് ടീം ഇന്ത്യയിലേക്ക് വരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.