കൊല്‍ക്കത്ത: മാര്‍ച്ച് 19ന് നടക്കേണ്ടിയിരുന്ന ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ധര്‍മശാലക്ക് പകരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ചീഫ് എക്സിക്യൂട്ടിവ് ഡേവ് റിച്ചാഡ്സണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ ഒരാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി. ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന മത്സരം സംസ്ഥാന സര്‍ക്കാര്‍ സുരക്ഷയൊരുക്കാന്‍ സാധിക്കില്ളെന്ന് അറിയിച്ചതോടെ കൊല്‍ക്കത്തയിലേക്ക് മാറ്റുന്നത്. ഐ.സി.സിയുടെ തീരുമാനത്തെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്(പി.സി.ബി) ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ സ്വാഗതം ചെയ്തു.
മത്സരത്തിന് വിതരണം ചെയ്ത ടിക്കറ്റുകളുടെ പണം തിരിച്ചു നല്‍കുകയോ അല്ളെങ്കില്‍ കൊല്‍ക്കത്ത മത്സരത്തിന് അനുവദിക്കുകയോ ചെയ്യുമെന്നും ഐ.സി.സി അറിയിച്ചു. തിങ്കളാഴ്ച ധര്‍മശാലയില്‍ സുരക്ഷ പരിശോധിക്കാനത്തെിയ പാക് സംഘം മത്സരം മാറ്റണമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പി.സി.ബി) റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് പി.സി.ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ വേദി മാറ്റണമെന്ന് ഐ.സി.സിയോട് ആവശ്യപ്പെട്ടത്. ധര്‍മശാലയില്‍ പാക് ടീം കളിക്കരുതെന്നും കൊല്‍ക്കത്തയിലേക്കുള്ള യാത്രപോലും ഒരു ദിവസം നീട്ടണമെന്നുമാണ് സംഘം നിര്‍ദേശിച്ചത്.
ധര്‍മശാലയില്‍ പൂര്‍ണ സുരക്ഷയൊരുക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. പുറമെ, സുരക്ഷയെ സംബന്ധിച്ച് പരസ്യപ്രസ്താവനയിറക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറും തയാറായില്ളെന്ന് ഷഹരിയാര്‍ ഖാന്‍ കുറ്റപ്പെടുത്തി. ധര്‍മശാലയില്‍ ഒരുതരത്തിലുള്ള സുരക്ഷാ മുന്നൊരുക്കങ്ങളും ഒരുക്കിയിട്ടില്ളെന്നും ലോകകപ്പില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പാക് സര്‍ക്കാറിന്‍െറ അനുമതിക്ക് കാത്തുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൊഹാലിയിലേക്കോ കൊല്‍ക്കത്തയിലേക്കോ മത്സരം മാറ്റണമെന്നാണ് പി.സി.ബി ആവശ്യപ്പെട്ടിരുന്നത്. ധര്‍മശാലയില്‍ മത്സരം നടത്താന്‍ ഹിമാചല്‍ സര്‍ക്കാര്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മത്സരം കൊല്‍ക്കത്തയില്‍ നടത്താന്‍ ബംഗാള്‍ സര്‍ക്കാറും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
പാകിസ്താന്‍ മാര്‍ച്ച് 12ന് ബംഗാളിനെതിരെയും 14ന് ശ്രീലങ്കക്കെതിരെയും സന്നാഹ മത്സരവും 16ന് ഗ്രൂപ് ഘട്ടത്തിലെ ആദ്യ മത്സരവും കൊല്‍ക്കത്തയിലാണ് കളിക്കുക. ഷെഡ്യൂള്‍ പ്രകാരം ബുധനാഴ്ച വൈകുന്നേരമാണ് പാക് ടീം ഇന്ത്യയിലെത്തേണ്ടിയിരുന്നത്. ലോകകപ്പിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് ഐ.സി.സിക്ക് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വരുന്നതെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ കുറ്റപ്പെടുത്തി. ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്‍െറ രാഷ്ട്രീയക്കളിയിലൂടെ സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡിനും രാജ്യത്തിനും അപമാനമുണ്ടായതായും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം, ഇന്ത്യ-പാക് മത്സരം കൊല്‍ക്കത്തയിലെന്നല്ല ഇന്ത്യയിലെവിടെയും നടത്താന്‍ അനുവദിക്കില്ളെന്ന് ഭീഷണിപ്പെടുത്തി തീവ്രവാദഗ്രൂപായ ആന്‍റി ടെററിസ്റ്റ് ഫ്രണ്ട് (ഷാന്‍ഡില്യ വിഭാഗം) രംഗത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.