കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ അതിവേഗ ബാറ്റിങ്ങുമായി ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങിയ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെയും സഹബാറ്റ്മാന്മാരുടെയും കരുത്തില്‍ പാകിസ്താന് ട്വന്‍റി20 ലോകകപ്പില്‍ വിജയത്തുടക്കം. ഏഷ്യാകപ്പിലെ തോല്‍വിക്കുകൂടി പകരംവീട്ടിയ പാകിസ്താന്‍ ബംഗ്ളാദേശിനെ 55 റണ്‍സിനാണ് ഗ്രൂപ് രണ്ടിലെ പോരാട്ടത്തില്‍ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് അടിച്ചുകൂട്ടിയത്.
എതിരാളികള്‍ക്ക് ആറിന് 146 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തില്‍ നാല് വീതം സിക്സും ഫോറും അടിച്ചെടുത്ത അഫ്രീദി 49 റണ്‍സിന് പുറത്തായി. 42 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സുമടക്കം 64 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസാണ് പാകിസ്താന്‍െറ ടോപ്സ്കോറര്‍. ഓപണര്‍ അഹമ്മദ് ഷെഹ്സാദ് 39 പന്തില്‍ എട്ട് ഫോറുകളോടെ 52 റണ്‍സ് നേടി. 50 റണ്‍സുമായി പുറത്താകാതെനിന്ന ശാക്കിബുല്‍ ഹസനാണ് ബംഗ്ളാദേശ് നിരയില്‍ തിളങ്ങിയത്. സാബിര്‍ റഹ്മാന്‍ 25ഉം ഓപണര്‍ തമീം ഇഖ്ബാല്‍ 24ഉം റണ്‍സെടുത്തു. ഇന്ത്യയില്‍ ഏറെ സ്നേഹം കിട്ടുന്നുണ്ടെന്ന പ്രസ്താവനയിലൂടെ നാട്ടില്‍ വിമര്‍ശം ക്ഷണിച്ചുവരുത്തിയ പാക് നായകന്‍ അഫ്രീദിക്ക് ആശ്വാസമാകുന്നതാണ് ഈ ജയം.നാലോവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റും നേടി ഓള്‍റൗണ്ട് പ്രകടനം നടത്തിയ പാക് ക്യാപ്റ്റന്‍തന്നെയാണ് കളിയിലെ കേമന്‍. മറ്റന്നാള്‍ പാകിസ്താനെ നേരിടുന്ന ഇന്ത്യക്ക് വമ്പന്‍ മുന്നറിയിപ്പുകൂടിയാണ് പാകിസ്താന്‍െ ഈ ജയം.
അഹമ്മദ് ഷെഹ്സാദിനൊപ്പം ബാറ്റിങ് തുടങ്ങിയ ഷര്‍ജീല്‍ ഖാന്‍ പാകിസ്താന് മികച്ച തുടക്കമേകി. 10 പന്തില്‍ 18 റണ്‍സ് നേടി ഷര്‍ജീല്‍ ഖാന്‍ പുറത്തായി. പിന്നീടത്തെിയ മുഹമ്മദ് ഹഫീസ് നേരിട്ട രണ്ടാമത്തെ പന്തുതന്നെ സിക്സര്‍ പറത്തി. ഷെഹ്സാദും ഉഷാറായതോടെ പാകിസ്താന്‍ മികച്ച സ്കോറിലേക്ക് കുതിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14ാം ഓവറിലെ അവസാന പന്തില്‍ ഷെഹ്സാദ് പുറത്തായി. ഓപണറായി തിരിച്ചത്തെിയ ഈ താരം അപ്പോഴേക്കും അര്‍ധശതകം പിന്നിട്ടിരുന്നു. പകരമത്തെിയ അഫ്രീദി ആദ്യ ഓവറില്‍ രണ്ട് ഫോറും ഒരു സിക്സുമടക്കം നേടി ഇംഗിതമറിയിച്ചു.
ഇതിനിടെ ഹഫീസും അര്‍ധസെഞ്ച്വറിയിലത്തെി. 16.4 ഓവറില്‍ ഹഫീസിനെ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ക്യാച്ചിലൂടെ സൗമ്യ സര്‍ക്കാര്‍ പുറത്താക്കി. പിന്നീട് അഫ്രീദിയുടെ ചിറകില്‍ പാകിസ്താന്‍ 200 കടന്നു. ട്വന്‍റി20യില്‍ രണ്ടാം വട്ടമാണ് പാക് സ്കോര്‍ 200 പിന്നിടുന്നത്.
ബംഗ്ളാദേശിന്‍െറ ടസ്കിന്‍ അഹമ്മദും അറാഫത്ത് സണ്ണിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളാദേശിന് ആദ്യ ഓവറില്‍ സൗമ്യ സര്‍ക്കാറിനെ പൂജ്യത്തിന് നഷ്ടമായി. തമീം ഇഖ്ബാലിനെയും (24) സാബിര്‍ റഹ്മാനെയും (25) അഫ്രീദി പുറത്താക്കി. ശാക്കിബുല്‍ ഹസന്‍െറ ഒറ്റയാള്‍പ്രകടനവും ബംഗ്ളാടീമിന് രക്ഷയായില്ല. അഫ്രീദിക്കൊപ്പം മുഹമ്മദ് ആമിറും രണ്ട് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.