വിസ നിഷേധം: പാകിസ്താന് അതൃപ്തി

ഇസ്ലാമാബാദ്: ട്വന്‍റി20 ലോകകപ്പ് മത്സരം കാണാന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതിനത്തെുടര്‍ന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈകമീഷണറെ വിളിച്ചുവരുത്തി പാകിസ്താന്‍ അതൃപ്തി അറിയിച്ചു.

ഇന്ത്യയിലത്തൊനിരുന്ന ഏഴ് പാക് നയതന്ത്ര പ്രതിനിധികളില്‍ അഞ്ചുപേര്‍ക്കാണ് ഇന്ത്യ സന്ദര്‍ശനാനുമതി നിഷേധിച്ചത്. ഐ.എസ്.ഐ ബന്ധത്തിന്‍െറ പേരിലാണ് അനുമതി നിഷേധിച്ചത്. തുടര്‍ന്നാണ് ബുധനാഴ്ച ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈകമീഷണര്‍ ജെ.പി. സിങ്ങിനെ പാകിസ്താന്‍ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചത്. തങ്ങളുടെ ക്രിക്കറ്റ് ടീമിനെ പ്രോത്സാഹിപ്പിക്കാനും വമ്പന്‍ കായികമാമാങ്കം എന്നനിലയിലും മത്സരം കാണാന്‍ അനുമതിനല്‍കണമെന്ന് പാക് അധികൃതര്‍ ആവശ്യപ്പെട്ടു.

അതിനിടെ, പാകിസ്താന്‍െറ ഇതിഹാസതാരം ഇംറാന്‍ ഖാനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനും എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ നജാം സത്തേിയും ഇന്ത്യ- പാക് മത്സരം കാണാനത്തെും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.