കൊല്‍ക്കത്ത: പാകിസ്താന്‍െറ മുഹമ്മദ് ഹഫീസിന്‍െറ ഇന്നിങ്സ് അവസാനിപ്പിച്ച ബംഗ്ളാദേശ് താരം സൗമ്യ സര്‍ക്കാറിന്‍െറ ക്യാച്ച് ഈഡന്‍ ഗാര്‍ഡന്‍സിലെ കാണികള്‍ക്ക് വിരുന്നായി. അറാഫത്ത് സണ്ണിയുടെ പന്ത് സിക്സറിലേക്ക് പറത്തിയ ഹഫീസിനെ ഞെട്ടിച്ച് സൗമ്യ സര്‍ക്കാര്‍ പിടിച്ചെടുത്തു. ബൗണ്ടറി ലൈനിന് പുറത്തേക്ക് ചാടിപ്പോയ ബംഗ്ളാദേശ് ഫീല്‍ഡര്‍ പന്ത് ഗ്രൗണ്ടിലേക്ക് പൊക്കിയിട്ട് വീണ്ടും പിടികൂടുകയായിരുന്നു. വമ്പന്‍ ക്യാച്ചിനെ ലോകോത്തര താരങ്ങളെല്ലാം അഭിനന്ദിച്ചു. ‘പറക്കും ഫീല്‍ഡര്‍’ ജോണ്ടി റോഡ്സും സൂപ്പര്‍ ബാറ്റ്സ്മാന്‍ ബ്രയാന്‍ ലാറയും ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും ട്വിറ്ററിലൂടെ സൗമ്യ സര്‍ക്കാറിനെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.