കറാച്ചി: ലോകക്രിക്കറ്റ് മാമാങ്കവേദിയില്‍ ഒരിക്കല്‍കൂടി ഇന്ത്യയോടുതോറ്റ പാകിസ്താന്‍ ടീമിനെതിരെ നാട്ടില്‍ കടുത്ത പ്രതിഷേധം. നായകന്‍ ഷാഹിദ് അഫ്രീദിയുടെ തന്ത്രങ്ങള്‍ പിഴച്ചെന്ന് മുന്‍താരങ്ങള്‍ പരാതിപ്പെട്ടപ്പോള്‍, ടെലിവിഷന്‍ സെറ്റുകള്‍ തല്ലിപ്പൊളിച്ചാണ് ആരാധകര്‍ അരിശം തീര്‍ത്തത്.
ട്വന്‍റി20 ലോകകപ്പിനുശേഷം വിരമിക്കുകയാണെങ്കിലും അല്ളെങ്കിലും അഫ്രീദിയെ ക്യാപ്റ്റന്‍സ്ഥാനത്തുനിന്ന് പുറത്താക്കുമെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്. കളിക്കാരനായും ക്യാപ്റ്റനായും അഫ്രീദി തിളങ്ങുന്നില്ളെന്നാണ് അഭിപ്രായം. ഇന്ത്യക്കാരാണ് മറ്റാരെക്കാളും പാക് ടീമിനെ സ്നേഹിക്കുന്നതെന്ന പ്രസ്താവനയും അഫ്രീദിക്ക് വിനയാകും.
ഇന്ത്യയോട് ആറു വിക്കറ്റിന് തോറ്റയുടന്‍ തെരുവിലിറങ്ങിയ പാക് ആരാധകര്‍ ടീമിനെതിരെ പ്രതിഷേധിച്ചു. ചിലര്‍ ബാറ്റുകളും ടി.വി സെറ്റുകളും കത്തിച്ചു. ഏഷ്യാകപ്പില്‍ ഇന്ത്യയോട് തോറ്റപ്പോഴും ആരാധകര്‍ അരിശംകൊണ്ടിരുന്നു. മുന്‍ ക്യാപ്റ്റന്‍ ഇംറാന്‍ ഖാന്‍ ബോധപൂര്‍വം ടീമിന് തെറ്റായ ഉപദേശംനല്‍കി തോല്‍പിച്ചുവെന്ന വിചിത്ര വാദവുമായി മുന്‍ ടെസ്റ്റ് താരം ബാസിത് അലി രംഗത്തത്തെി. ദേശീയ ജൂനിയര്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് ബാസിത് അലി. സ്പെഷലിസ്റ്റ് സ്പിന്നറെ കളിപ്പിച്ചില്ളെന്ന പരാതിയാണ് വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ പങ്കുവെച്ചത്.
സ്പെഷലിസ്റ്റ് സ്പിന്നറുടെ അഭാവവും അഫ്രീദി വണ്‍ഡൗണായി ഇറങ്ങിയതും വിനയായയെന്ന് മുന്‍ ക്യാപ്റ്റന്‍ റഷീദ് ലത്തീഫ് അഭിപ്രായപ്പെട്ടു.
റമീസ് രാജ, സഖ്ലെയ്ന്‍ മുഷ്താഖ്, മുഹ്സിന്‍ ഖാന്‍ എന്നിവരും ടീമിനെയും ക്യാപ്റ്റന്‍െറ തന്ത്രങ്ങളെയും വിമര്‍ശിച്ചത്തെി. ഏഷ്യാകപ്പിലെ മോശം പ്രകടനത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ത്യക്കെതിരായ തോല്‍വിയിലും പാക് ടീം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. കോച്ച് വഖാര്‍ യൂനിസിനെ പുറത്താക്കി ആക്വിബ് ജാവേദിനെ പ്രതിഷ്ഠിക്കാനും നീക്കമുണ്ട്.അതിനിടെ, ഉമര്‍ അക്മല്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ ശിപാര്‍ശ ചെയ്യണമെന്ന് ഇംറാന്‍ ഖാനോട് ആവശ്യപ്പെട്ടതും വിവാദമായി.
ലോകകപ്പുകളില്‍ പാകിസ്താനെതിരെ തോറ്റിട്ടില്ളെന്ന റെക്കോഡ് ടീമിന് കൂടുതല്‍ സമ്മര്‍ദമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി പറഞ്ഞു. ലോകകപ്പില്‍ 11 തവണ മുഖാമുഖം കണ്ടപ്പോള്‍ മുഴുവന്‍ വിജയങ്ങളും ഇന്ത്യക്കൊപ്പമായിരുന്നു. ഇനി 12ാം വിജയത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അഥവാ തോറ്റാല്‍ നിങ്ങള്‍ക്ക് ജയിക്കാനായില്ളെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തും. എങ്കിലും ഇതുവരെ ജയിച്ചതില്‍ അഭിമാനമുണ്ട് -ധോണി പറഞ്ഞു.
ഇന്ത്യന്‍ വിജയത്തെ തുടര്‍ന്ന് ശ്രീ ശ്രീ രവിശങ്കറിന്‍െറ ട്വീറ്റും ഇന്നലെ സംസാരവിഷയമായി. ക്യാപ്റ്റന്‍ എം.എസ്. ധോണിയെ അഭിനന്ദിച്ച രവിശങ്കര്‍ പിന്നീട് എഴുതിയതാണ് സോഷ്യല്‍ മീഡിയയിലും മറ്റും കളിയാക്കലിനിടയാക്കിയത്. നമ്മള്‍ തമ്മില്‍ സംസാരിച്ചതുപോലെതന്നെ കാര്യങ്ങള്‍ സംഭവിച്ചുവെന്നാണ് ടീം ഇന്ത്യയുടെ വിജയത്തെക്കുറിച്ച് ശ്രീ ശ്രീ രവിശങ്കര്‍ പിന്നീട് ട്വീറ്റില്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.