കടുവകൾ കംഗാരു സഞ്ചിയിൽ

ബംഗളൂരു: നിര്‍ണായക മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ തോല്‍വി വഴങ്ങിയ ബംഗ്ളാദേശിന്‍െറ സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെയും ബംഗ്ളാദേശ് പരാജയപ്പെട്ടിരുന്നു.  ജയം അനിവാര്യമായ മത്സരത്തില്‍ സമ്മര്‍ദം അതിജീവിച്ച ആസ്ട്രേലിയ സെമിസാധ്യത നിലനിര്‍ത്തി. ബംഗ്ളാദേശ്  മുന്നോട്ടുവെച്ച 157 റണ്‍സ് ലക്ഷ്യം 18.3 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ആസ്ട്രേലിയ മറികടന്നു. സ്കോര്‍: ബംഗ്ളാദേശ് 20 ഓവറില്‍ അഞ്ചിന് 156. ആസ്ട്രേലിയ 18.3 ഓവറില്‍ ഏഴിന് 157.
 


45 പന്തില്‍ 58 റണ്‍സെടുത്ത ഓപണര്‍ ഉസ്മാന്‍ കവാജയാണ് ആസ്ട്രേലിയയുടെ ടോപ്സ്കോറര്‍. 26 റണ്‍സെടുത്ത ഗ്ളെന്‍ മാക്സ്വെല്ലിന്‍െറ പ്രകടനം വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. ഫീല്‍ഡിങ്ങിലെ പോരായ്മകളാണ് ബംഗ്ളാദേശിന് വിനയായത്. മൂന്ന് ക്യാച്ചുകളും ഒരു റണ്ണൗട്ടും ഫീല്‍ഡര്‍മാര്‍ തുലച്ചു.  ഷെയ്ന്‍ വാട്സന്‍ (21), സ്റ്റീവന്‍ സ്മിത്ത് (14), ഡേവിഡ് വാര്‍ണര്‍ (17) എന്നിവരാണ് ഓസീസിന്‍െറ പ്രധാന സ്കോറര്‍മാര്‍. ബംഗ്ളാ നിരയില്‍ ഷാക്കിബുല്‍ ഹസന്‍ മൂന്നും മുസ്തിഫുര്‍ റഹ്മാന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി മികച്ചുനിന്നു. 29 പന്തില്‍ പുറത്താകാതെ 49 റണ്‍സെടുത്ത മഹ്മൂദുല്ല, 33 റണ്‍സെടുത്ത ഷാക്കിബുല്‍ ഹസന്‍, 23 റണ്‍സെടുത്ത മുഹമ്മദ് മിതുന്‍ എന്നിവരുടെ മികച്ച പ്രകടനത്തിന്‍െറ പിന്‍ബലത്തിലാണ് ബംഗ്ളാദേശ് പൊരുതാവുന്ന സ്കോര്‍ നേടിയത്. സൗമ്യ സര്‍ക്കാറിനെ (1) ഗ്ളെന്‍ മാക്സ്വെല്ലിന്‍െറ കൈകളിലത്തെിച്ച് ഷെയ്ന്‍ വാട്സന്‍ കങ്കാരുക്കള്‍ക്ക് നല്ല തുടക്കം നല്‍കി.

ആറാം ഓവറിലെ ആദ്യ പന്തില്‍ സബ്ബിര്‍ റഹ്മാനെയും (12) വീഴ്ത്തി വാട്സന്‍ വീണ്ടും ബ്രേക്ത്രൂ നല്‍കി. ഓസീസിന്‍െറ ആഹ്ളാദത്തിന് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. മിതുനൊപ്പം ചേര്‍ന്ന ഷാക്കിബുല്‍ ഹസന്‍ സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. ആഡം സാംപ എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തില്‍ കോള്‍ട്ടര്‍ നൈല്‍ പിടിച്ച് പുറത്താകുമ്പോള്‍ ടീം സ്കോര്‍ 62ലത്തെിയിരുന്നു. 25 പന്ത് നേരിട്ട ശാക്കിബ് മൂന്നു ഫോറും ഒരു സിക്സും പറത്തി. അഞ്ചാമനായി ക്രീസിലത്തെിയ ഷുവാഗത ഹോം 13 റണ്‍സെടുത്ത് പുറത്തായി.

പിന്നീട് സ്കോറുയര്‍ത്തേണ്ട ചുമതലയേറ്റെടുത്ത മഹ്മൂദുല്ല തന്‍െറ റോള്‍ ഭംഗിയാക്കി. ആസ്ട്രേലിയന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ച മഹ്മൂദുല്ല ഏഴു ഫോറും ഒരു സിക്സും പറത്തി.ആസ്ട്രേലിയന്‍ ബൗളിങ് നിരയില്‍ ആഡം സാംപ നാലോവറില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാട്സന്‍ രണ്ടു പേരെ പുറത്താക്കി.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.