ലാഹോര്‍: ഇന്ത്യക്കെതിരെയുള്ള തോല്‍വിയെ തുടര്‍ന്ന് പാകിസ്താന്‍ ക്രിക്കറ്റില്‍ ട്വന്‍റി20 ലോകകപ്പിനുശേഷം വന്‍ മാറ്റമുണ്ടാകുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് അഫ്രീദിയെയും പരിശീലക സ്ഥാനത്തുനിന്ന് വഖാര്‍ യൂനുസിനെയും മാറ്റുമെന്ന് അദ്ദേഹം ലാഹോറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകകപ്പിനുശേഷം വിരമിക്കുമെന്ന അഫ്രീദിയുടെ തീരുമാനത്തിന്‍െറ പശ്ചാത്തലത്തിലാണ് ബോര്‍ഡ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഷഹരിയാര്‍ ഖാന്‍ പറഞ്ഞു.
വിരമിക്കല്‍ തീരുമാനത്തില്‍ അഫ്രീദിക്ക് മനംമാറ്റമുണ്ടായാല്‍ ചിലപ്പോള്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താനും പുറത്താക്കാനും സാധ്യതയുണ്ട്. അഫ്രീദി പാകിസ്താന്‍െറ അഭിമാന താരമാണ്. അദ്ദേഹത്തിനു കീഴില്‍ ടീം നിരവധി വിജയം സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍െറ തീരുമാനം യുക്തിസഹമായിരിക്കുമെന്നും ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. വരുന്ന ജൂണില്‍ വഖാര്‍ യൂനുസുമായുള്ള കരാര്‍ അവസാനിക്കും. അദ്ദേഹവുമായുള്ള കരാര്‍ പുതുക്കേണ്ടെന്നാണ് ബോര്‍ഡ് തീരുമാനം. പരിശീലക സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യം വസീം അക്രം അടക്കമുള്ള മുതിര്‍ന്ന താരങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നു. വിദേശ കോച്ചായാലും സ്വദേശ കോച്ചായാലും ടീമിന് വിജയങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്നയാളായിരിക്കണം പുതിയ കോച്ചാകേണ്ടതെന്നാണ് അവരുടെ അഭിപ്രായം. ഇന്ത്യക്കെതിരെയുള്ള തോല്‍വിയില്‍ കടുത്ത നിരാശയുണ്ട്. എന്നാല്‍, അതിന്‍െറ പേരില്‍ ടീമില്‍ ഗ്രൂപ്പുകളില്ല. താരങ്ങളുടെ മനോവീര്യം തകര്‍ക്കുന്ന ഒന്നും അനുവദിക്കില്ല. ന്യൂസിലന്‍ഡ്, ആസ്ട്രേലിയ ടീമുകള്‍ക്കെതിരെയുള്ള മത്സരം ഇനിയും ബാക്കിയുണ്ട്. ടീമിന് സെമി സാധ്യതകള്‍ ബാക്കിയാണ് -ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. ഇന്ത്യക്കെതിരെയുള്ള മത്സരത്തിനു മുന്നോടിയായി ഇംറാന്‍ ഖാനോട് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ ക്യാപ്റ്റനോട് ആവശ്യപ്പെടണമെന്ന് ഉമര്‍ അക്മല്‍ ആവശ്യപ്പെട്ടതിനെയും ഷഹരിയാര്‍ വിമര്‍ശിച്ചു. അദ്ദേഹത്തിന്‍െറ നടപടി ടീം സ്പിരിറ്റിന് ചേര്‍ന്നതല്ളെന്ന് ടീം മാനേജ്മെന്‍റും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.