ന്യൂഡൽഹി: ട്വൻറി 20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ടീമിനെ പിന്തുണക്കാൻ കശ്മീരിൽ നിന്ന് നിരവധി ആരാധകർ എത്തിയിട്ടുണ്ടെന്ന പാകിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുെട പ്രസ്താവനക്കെതിരെ ബി.സി.സി.െഎ. ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയമായി ശരിയല്ല. ഒരു കളിക്കാൻ ഇതിൽനിന്നെല്ലാം മാറിനിൽക്കണം. അനാവശ്യ പ്രസ്താവനകൾ മൂലമാണ് പാകിസ്താനിലും അഫ്രീദിക്കെതിരെ പ്രതിഷേധമുണ്ടാകുന്നെതെന്ന് ബി.സി.സി.െഎ സെക്രട്ടറി അനുരാഗ് താക്കൂർ പറഞ്ഞു.
ഇന്ത്യക്കാരുടെയത്ര സ്നേഹം പാകിസ്താനിൽ നിന്നുപോലും ലഭിക്കുന്നില്ലെന്ന അഫ്രീദിയുടെ പരാമർശം നേരത്തെ വിവാദമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു താക്കൂറിെൻറ പ്രതികരണം.
ചൊവ്വാഴ്ച മൊഹാലിയിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിെൻറ ടോസിനിടെ കാണികളിൽ ഒരു സംഘം അഫ്രീദിയെ ആർപ്പുവിളികളോടെ സ്വാഗതം ചെയ്തിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടിയാണ് വിവാദമായത്. ‘കശ്മീരിൽ നിന്നടക്കം നിരവധി ആരാധകർ എത്തിയിട്ടുണ്ട്. തങ്ങളെ പിന്തുണക്കുന്ന കൊൽക്കത്തയിലെ ആരാധകർക്ക് നന്ദിയുണ്ട് –ഇതായിരുന്നു അഫ്രീദിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.