ബംഗ്ലാദേശിനെതിരെ ഇന്ത്യ ആറിന്​ 146

ബംഗളുരു: ട്വൻറി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്​ 147 റൺസ്​ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു.

രോഹിത് ശര്‍മയുടെയും ശിഖര്‍ധവാന്‍െയും ഓപ്പണിങ്​ കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ഡ6 പന്തിൽ 18 റൺസെടുത്ത രോഹിത് ശർമയെ മുസ്തഫിസുർ റഹ്മാൻ പുറത്താക്കി. 23 റൺസെടുത്ത ശിഖർ ധവാനെ ഷാക്കിബ് അൽഹസനും പറഞ്ഞയച്ചു. തുടർന്നു ക്രീസിലെത്തിയ വിരാട് കോഹ്‌ലി   24 റൺസെടുത്തു പുറത്തായി. മികച്ച ഫോമിൽ കളിച്ച സുരേഷ് റെയ്‌ന(30)ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മധ്യനിരയുടെ മോശം പ്രകടനം കൂറ്റൻ സ്കോറിലേക്കുളള കുതിപ്പ്​ തടഞ്ഞു. യുവരാജ് സിങ് മൂന്നും രവിന്ദ്ര ജഡേജ 12 ഉം റൺസെടുത്തു മടങ്ങി. ക്യാപ്​റ്റൻ മഹേന്ദ്ര സിങ് ധോണി 13 റൺസുമായി പുറത്താകാതെ നിന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.