മൊഹാലി: തോറ്റാല്‍ നേരേ വീടു പിടിക്കാം. ജയിച്ചാല്‍ മൂന്നാം അമ്പയറുടെ തീരുമാനം കാക്കുന്ന ബാറ്റ്സ്മാനെ പോലെ റണ്‍ നിരക്ക് തെളിയുന്ന സ്കോര്‍ ബോര്‍ഡില്‍ കണ്ണും നട്ടിരിക്കാം. ട്വന്‍റി20 ലോകകപ്പില്‍ ആസ്ട്രേലിയക്കെതിരെ സൂപ്പര്‍ 10ലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ പാകിസ്താന്‍െറ വിധി അതാണ്. മറിച്ച്, ആസ്ട്രേലിയക്ക് ജയം ഇന്ത്യയുമായുള്ള മത്സരം കഴിയുന്നതുവരെ കാത്തിരിക്കാന്‍ പ്രചോദനമേകും.
ന്യൂസിലന്‍ഡിനെതിരെ തോല്‍വി വഴങ്ങിയപ്പോള്‍ പാക് കോച്ച് വഖാര്‍ യൂനിസ് പ്രഖ്യാപിച്ചതുപോലെയാണ് കാര്യങ്ങളെങ്കില്‍ വെള്ളിയാഴ്ച മൊഹാലിയില്‍ പാകിസ്താന് വലുതായൊന്നും പ്രതീക്ഷിക്കാനില്ല. ഈ കളിയുമായി ടീം സെമി അര്‍ഹിക്കുന്നില്ളെന്നായിരുന്നു വഖാറിന്‍െറ പ്രതികരണം. വെള്ളിയാഴ്ചത്തെ മത്സരം തോറ്റാല്‍ മിക്കവാറും ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ അവസാന മാച്ചായിരിക്കും. ജയിച്ചാലും അന്താരാഷ്ട്ര കരിയറിന് അവസാനമാകുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. അഫ്രീദിയുടെ രക്തത്തിനായി മുറവിളി ഉയര്‍ന്നുകഴിഞ്ഞു നാട്ടില്‍.
കഴിഞ്ഞ മത്സരത്തില്‍ ബംഗ്ളാദേശിനെ ആയാസപ്പെട്ടാണ് തോല്‍പിച്ചതെങ്കിലും ഓസീസ് മികച്ച ടീം തന്നെയാണ്. വമ്പന്‍ അടിക്കാരുടെ വന്‍ നിരതന്നെയുണ്ട് ഓസീസ് ആവനാഴിയില്‍. പക്ഷേ, പാകിസ്താനെ എഴുതിത്തള്ളാനാവില്ളെന്ന് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവ്ല്‍ തുറന്നു പറയുന്നു.
വെള്ളിയാഴ്ച വൈകീട്ട് 7.30ന് നാഗ്പുരില്‍ നടക്കുന്ന വെസ്റ്റിന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരവും നിര്‍ണായകമാണ്. കളിച്ച രണ്ടു മത്സരവും വിജയിച്ച കരീബിയന്‍സ് പോയന്‍റ് പട്ടികയില്‍ മുന്നിലാണ്. ഇംഗ്ളണ്ടിനെതിരെ 229 റണ്‍സ് അടിച്ചിട്ടും തോറ്റുപോയതിന്‍െറ ക്ഷീണമിനിയും ദക്ഷിണാഫ്രിക്കയെ വിട്ടൊഴിഞ്ഞിട്ടില്ല.
അഫ്ഗാനിസ്താനെതിരെ 209 റണ്‍സ് അടിച്ചെങ്കിലും 39 റണ്‍സിനാണ് വിജയിക്കാനായത്. രണ്ടു മത്സരത്തിലും 200നു മുകളില്‍ സ്കോര്‍ കണ്ടത്തൊന്‍ കഴിഞ്ഞതാണ് ദക്ഷിണാഫ്രിക്കയുടെ നേട്ടമെങ്കില്‍ പരിക്ക് ഭേദമായി ക്രിസ് ഗെയില്‍ തിരിച്ചത്തെുന്നുവെന്നത് കരീബിയന്‍സിന് കരുത്തുപകരുന്നു. ആദ്യ മത്സരത്തില്‍തന്നെ സെഞ്ച്വറി നേടി ഞെട്ടിച്ച ഗെയില്‍ മാരക ഫോമിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.