????????? ???????? ????????? ??? ??????? ???? ?????????? ?????? ???????

ആസ്ട്രേലിയയോടും തോറ്റു; പാകിസ്താൻ പുറത്ത്

മൊഹാലി: പാകിസ്താന് പുറത്തേക്കുള്ള വഴികാണിച്ച ആസ്ട്രേലിയക്ക് 21 റണ്‍സിന്‍െറ നിര്‍ണായക ജയം. ഞായറാഴ്ച സൂപ്പര്‍ ടെന്‍ ഗ്രൂപ്പ് രണ്ടിലെ ഇന്ത്യ- ആസ്ട്രേലിയ പോരാട്ടം ശരിക്കും ക്വാര്‍ട്ടര്‍ ഫൈനലാകും. ബാറ്റിങ് വിരുന്നിന് അനുകൂലമായ മൊഹാലിയില്‍ നാണയഭാഗ്യം തേടിവന്ന ഓസീസ് ബാറ്റിങ് തെരഞ്ഞെടുത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് അടിച്ചുകൂട്ടി. പൊരുതി നോക്കിയ പാക്പട എട്ടിന് 172 റണ്‍സില്‍ ഒതുങ്ങി. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും (61 നോട്ടൗട്ട്) വിരമിക്കാനൊരുങ്ങുന്ന ഷെയ്ന്‍ വാട്സണും (44 നോട്ടൗട്ട്) ഗ്ളെന്‍ മാക്സ്വെല്ലും (30) ചേര്‍ന്നാണ് കങ്കാരുക്കള്‍ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. വഹാബ് റിയാസും ഇമാദ് വസീമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വമ്പന്‍ സ്കോറിലേക്ക് ബാറ്റു വീശിയ പാക് നിരയില്‍  ഖാലിദ് ലത്തീഫ് 46 റണ്‍സുമായി ടോപ് സ്കോററായി. സീനിയര്‍ താരം ശുഐബ് മാലിക് 40 റണ്‍സുമായി പുറത്താവാതെ നിന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കാന്‍ സാധ്യതയുള്ള ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി ഏഴ് പന്തില്‍ 14 റണ്‍സുമായാണ് മടങ്ങിയത്. ട്വന്‍റി20യില്‍ ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാകുന്ന ആസ്ട്രേലിയന്‍ ബൗളറായി മാറിയ ജെയിംസ് ഫോക്നറാണ് കളിയിലെ കേമന്‍. ഗ്രൂപ് രണ്ടില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആസ്ട്രേലിയക്കും ഇന്ത്യക്കും നാല് പോയന്‍റായി. പാകിസ്താന് ബംഗ്ളാദേശിനെതിരായ വിജയം മാത്രമാണുള്ളത്. ന്യൂസിലന്‍ഡ് നേരത്തെ സെമി ഉറപ്പിച്ചിരുന്നു.

ഓസീസ് ഓപണര്‍മാരായ ഉസ്മാന്‍ ഖ്വാജയും ആരോണ്‍ ഫിഞ്ചും കരുതലോടെയാണ് തുടങ്ങിയത്. നാലാം ഓവറില്‍ വഹാബ് റിയാസിനെ ഖ്വാജ സിക്സിന് പറത്തിയെങ്കിലും രണ്ട് പന്തിന് ശേഷം ഇതേ ബൗളര്‍ക്ക് തന്നെ വിക്കറ്റും സമ്മാനിച്ചു. 21 റണ്‍സ് നേടിയ ഖ്വാജക്ക് പിന്നാലെ അടുത്ത ഓവറില്‍ ഡേവിഡ് വാര്‍ണറെയും (ഒമ്പത്) വഹാബ് റിയാസ് മടക്കി. എട്ടാം ഓവറില്‍ ആരോണ്‍ ഫിഞ്ചിനെ (15) ഇമാദ് വസീമും പുറത്താക്കിയതോടെ ഓസീസ് മൂന്നിന് 57 എന്ന നിലയിലായി. വെടിക്കെട്ട് വീരന്‍ മാക്സ്വെല്ലും ക്യാപ്റ്റന്‍ സ്മിത്തും പിന്നീട് ഓസീസിനെ മുന്നോട്ട് നയിച്ചു. 14ാം ഓവറില്‍ മാക്സ്വെല്‍ മടങ്ങിയ ശേഷം വാട്സനും സ്മിത്തും അഞ്ചാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടുമായി 74 റണ്‍സ് നേടി. 43 പന്തില്‍ ഏഴ് ഫോറുമായാണ് സ്മിത്ത് 61 റണ്‍സ് നേടിയത്. വാട്സണ്‍ 21 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും നേടി.

 

 പാക് ഓപണര്‍ അഹ്മദ് ഷെഹ്സാദ് (ഒന്ന്) എളുപ്പം മടങ്ങിയെങ്കിലും ഷര്‍ജീല്‍ ഖാനും (30) ഖാലിദ് ലത്തീഫും (46) പ്രതീക്ഷയേകി. ഷര്‍ജീല്‍ ഖാന്‍ ഫോക്നറുടെ പന്തില്‍ പുറത്തായശേഷമത്തെിയ ഉമര്‍ അക്മലും ഖാലിദ് ലത്തീഫും പാക് സ്കോര്‍ പത്തോവറില്‍ രണ്ടിന് 79ലത്തെിച്ചു. എന്നാല്‍, അടുത്ത ഓവറില്‍ അക്മല്‍ (32) പുറത്തായി. 14ാം ഓവറില്‍ വമ്പനടിക്ക്  മുതിര്‍ന്ന അഫ്രീദിയും തിരിച്ചുകയറിയതോടെ പാകിസ്താന്‍ പരാജയം മണത്തുതുടങ്ങി. പിന്നീട് ഖാലിദ് ലത്തീഫ്, ഇമാദ് വസീം, സര്‍ഫറാസ് അഹ്മദ്, വഹാബ് റിയാസ് എന്നിവരെ പറഞ്ഞയച്ച് ഫോക്നര്‍ ആസ്ട്രേലിയയുടെ വിജയവും പാകിസ്താന്‍െറ പുറത്താകലും ഉറപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.